Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ജോലി, ശമ്പളം ഇരട്ടിയാകും... ആഗ്രഹിച്ചതെല്ലാം നടക്കും; ഈ രാശിക്കാര്‍ക്കൊപ്പം പഞ്ചമഹായോഗം

ഗ്രഹങ്ങളുടെ സംയോജനം വഴിയാണ് മഹായോഗങ്ങള്‍ രൂപപ്പെടുന്നത്. അഞ്ച് യോഗങ്ങള്‍ ഒരുമിച്ച് വരുന്നത് വന്‍ഭാഗ്യം സമ്മാനിക്കുന്ന പഞ്ചമഹായോഗത്തിന് നിദാനമാകും

astro

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും അവയുടെ സംയോജനത്തിനും സവിശേഷമായ പ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ ഓരോ സഞ്ചാരവും സംയോഗവുമെല്ലാം പലരിലും പല തരത്തില്‍ ആണ് പ്രതിഫലിക്കുക. ജ്യോതിഷത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് ഗ്രഹങ്ങളുടെ സംയോജനം വഴി രൂപപ്പെടുന്ന മഹായോഗങ്ങള്‍. ഇത്തരത്തില്‍ ഒരു അപൂര്‍വ മഹായോഗത്തിന് ഫെബ്രുവരി 19 മുതല്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ഫെബ്രുവരി 19 മുതല്‍ ശശ് മഹായോഗം, ജ്യോഷ്ട, ശങ്കം, സര്‍വാര്‍ത്തസിദ്ധി, കേദാരം തുടങ്ങിയ അഞ്ച് യോഗങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ അഞ്ച് യോഗങ്ങള്‍ രൂപപ്പെടുന്നതിനെ പഞ്ചമഹായോഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതുവഴി ചില രാശിക്കാരെ കാത്തിരിക്കുന്നത് അപൂര്‍വമായ ഭാഗ്യങ്ങളാണ്. ഏതൊക്കെ രാശിക്കാരെ ആണ് പഞ്ചമഹായോഗം കടാക്ഷിക്കുന്നത് എന്ന് നോക്കാം.

മിഥുനം രാശിക്കാര്‍ക്ക് പുതിയ ജോലി

മിഥുനം രാശിക്കാര്‍ക്ക് പുതിയ ജോലി

ഗ്രഹങ്ങളുടെ സംയോജനം വഴി അഞ്ച് യോഗങ്ങള്‍ രൂപപ്പെട്ട് ഉണ്ടാക്കുന്ന പഞ്ചമഹായോഗം മിഥുനം രാശിക്കാര്‍ക്ക് ഉത്തമമായ ഫലങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജില്‍ മികച്ച ജോലി ലഭിക്കും. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി ദീര്‍ഘയാത്ര നടത്തേണ്ടി വന്നേക്കാം

ബിസിനസില്‍ ഇരട്ടി ലാഭം

ബിസിനസില്‍ ഇരട്ടി ലാഭം

ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടമാണ് വരാന്‍ പോകുന്നത്. പുതിയ പരീക്ഷണങ്ങള്‍ വിജയത്തിലെത്തും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയാണ് കൈവന്നിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ചിങ്ങം രാശിക്കാര്‍ക്ക് സന്തുഷ്ട ജീവിതം

ചിങ്ങം രാശിക്കാര്‍ക്ക് സന്തുഷ്ട ജീവിതം

ഗ്രഹങ്ങളുടെ സംയോജനം വഴി അഞ്ച് യോഗങ്ങള്‍ രൂപപ്പെട്ട് ഉണ്ടാക്കുന്ന പഞ്ചമഹായോഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തെ സന്തോഷമയമാക്കും. ബന്ധുമിത്രാദികളില്‍ നിന്ന് എല്ലാ കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കും. പിതൃസ്വത്തുക്കള്‍ തര്‍ക്കങ്ങള്‍ ഏതുമില്ലാതെ കൈയില്‍ വന്ന് ചേരും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ ജാഗ്രത പാലിക്കണം. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മികച്ച സമയമാണ്.

നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം

നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം

സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ആര്‍ജിക്കാന്‍ സാധിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ഉചിതമായ സമയമാണ്. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കാനും സാധിക്കും. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടിയെത്തും

ധനു രാശിക്കാരുടെ ശമ്പളം കൂടും

ധനു രാശിക്കാരുടെ ശമ്പളം കൂടും

ധനു രാശിക്കാര്‍ക്കും ഗ്രഹങ്ങളുടെ സംയോജനം വഴി അഞ്ച് യോഗങ്ങള്‍ രൂപപ്പെട്ട് ഉണ്ടാക്കുന്ന പഞ്ചമഹായോഗം ഭാഗ്യങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. വീട്ടിലോ കുടുംബ വീട്ടിലോ മംഗള കര്‍മങ്ങള്‍ നടക്കാനുള്ള സാധ്യത ഏറെയാണ്.

പുതിയ വാഹനം

പുതിയ വാഹനം

പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാന്‍ സാധിക്കും. വസ്തു ഇടപാടില്‍ അപ്രതീക്ഷിതമായ ധനം കൈയിലെത്തും. സുഹൃത്തുക്കള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നുണ്ട്. പുതിയ ജോലിയില്‍ അഭിനന്ദനം തേടിയെത്തും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

കുംഭം രാശിക്കാര്‍ക്ക് ഇരട്ടി ലാഭം

കുംഭം രാശിക്കാര്‍ക്ക് ഇരട്ടി ലാഭം

ഗ്രഹങ്ങളുടെ സംയോജനം വഴി അഞ്ച് യോഗങ്ങള്‍ രൂപപ്പെട്ട് ഉണ്ടാക്കുന്ന പഞ്ചമഹായോഗം കുംഭം രാശിക്കാര്‍ക്ക് അവിചാരിതമായ ഭാഗ്യങ്ങള്‍ കൊണ്ടുവരും. വ്യാപാര രംഗത്തുള്ളവര്‍ വലിയ നേട്ടം കൊയ്യും. കച്ചവടത്തിലൂടെ ഇരട്ടി ലാഭം വരെ വ്യാപാരികളെ തേടിയെത്തും. പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. എങ്കിലും ശ്രദ്ധയോടെ വേണം ഓരോ ചുവടും വെക്കാന്‍.

വിദേശയാത്രക്ക് സാധ്യത

വിദേശയാത്രക്ക് സാധ്യത

ജോലി സംബന്ധമായ കാര്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. പങ്കാളിയുമായുള്ള ബന്ധം സുഖകരമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വസ്തു സംബന്ധമായ നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്ന് ചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+