ഫെബ്രുവരി 18 മുതല്‍ രാജയോഗം, തൊടുന്നതെല്ലാം പൊന്നാകും; ഈ രാശിക്കാരാണോ?
Panchagrahi Yoga 2026 : ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വ്യക്തികളുടെ ജീവിതത്തിലും പ്രപഞ്ചത്തിലാകേയും ജ്യോതിഷം വലിയ സ്വാധീനം ചെലുത്തുന്നു. ഏതൊരു വ്യക്തിയും ജനിച്ച് കഴിഞ്ഞാല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷത്തിലൂടെ ഗണിച്ച് പറയാനാകും. ഗ്രഹനില. ജനനസമയം, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുന്നത്.
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷപ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് രാഹു, ബുധന്‍, സൂര്യന്‍, ശുക്രന്‍, ചന്ദ്രന്‍. ഇവ ഒരേ രാശിയില്‍ ഒരുമിച്ച് വരാനുള്ള സാഹചര്യമാണ് ഫെബ്രുവരി 18 ന് മകരം രാശിയില്‍ സംജാതമാകുന്നത്. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ ഒന്നിച്ചെത്തുമ്പോഴാണ് പൊതുവെ രാജയോഗങ്ങള്‍ രൂപപ്പെടുന്നത്. ഒരേ രാശിയില്‍ അഞ്ച് ഗ്രഹങ്ങള്‍ ഒന്നിച്ചെത്തുന്നത് വഴി പഞ്ചഗ്രഹി രാജയോഗം രൂപപ്പെടും.
ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്നും എങ്ങനെയാണ് രാജയോഗം ഇവരില്‍ സ്വാധീനം ചെലുത്തുക എന്നും നമുക്ക് നോക്കാം.
ചിങ്ങം
മകരം രാശിയില്‍ രാഹു - ബുധ - സൂര്യ - ശുക്ര - ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും വന്നുചേരും. ഉത്തരവാദിത്തങ്ങള്‍ എല്ലാം കൃത്യമായി നിറവേറ്റാനാകും.
മേടം
മേടം രാശിക്കാര്‍ക്ക് മകരം രാശിയില്‍ രാഹു - ബുധ - സൂര്യ - ശുക്ര - ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം ഗുണകരമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി ധനം കൈയിലെത്തും. കരിയറില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി സുരക്ഷിതത്വം അനുഭവപ്പെടും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.
കുംഭം
മകരം രാശിയില്‍ രാഹു - ബുധ - സൂര്യ - ശുക്ര - ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവരാണെങ്കില്‍ ഇത്തവണ ഭാഗ്യദേവത നിങ്ങള്‍ക്കൊപ്പമായിരിക്കും. സമൂഹത്തില്‍ ആദരവും അംഗീകാരവും ലഭിക്കും. വിദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോകേണ്ടി വന്നേക്കാം.












Click it and Unblock the Notifications