Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും നിറയും, കാറും വീടും സ്വന്തമാക്കും; രാജാവിനെ പോലെ വാഴും ഈ രാശിക്കാര്‍

ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറാറുണ്ട്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ഉണ്ടാവാറുണ്ട്. ജ്യോതിഷമനുസരിച്ച് ജൂണ്‍ മാസത്തില്‍ ശുക്രന്റെ രാശിയില്‍ പഞ്ചഗ്രഹിയോഗം രൂപപ്പെടാന്‍ പോവുകയാണ്. ഇതിലൂടെ വലിയ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. ഇവര്‍ക്ക് രാജയോഗം ജീവിതത്തിലേക്ക് കടന്നുവരും.

വന്‍ നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. എന്തുകാര്യത്തിലും വലിയ സൗഭാഗ്യങ്ങള്‍ തന്നെ പഞ്ചഗ്രഹിയോഗം സമ്മാനിക്കും. മൂന്ന് രാശിക്കാര്‍ക്ക് ഇതേ തുടര്‍ന്ന് ഏറ്റവും വലിയ നേട്ടങ്ങള്‍ ലഭിക്കുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാരുടെ ജീവിതം സമ്പദ് സമൃദ്ധിയാല്‍ ഐശ്വര്യപൂര്‍ണമാവും. ഏറ്റവും നല്ല കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കും. ജൂണ്‍ മാസം മിഥുനം രാശിയിലുള്ളവര്‍ക്ക് ഏറ്റവും അനുഗ്രഹം നിറഞ്ഞതായിരിക്കും. ശുക്രന്റെ അനുഗ്രഹത്താല്‍ ഈ രാശിക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും മാറി കിട്ടും. ഇവരുടെ ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും അതുപോലെ ഒഴിവാകും.

പുതിയ കാര്‍ വാങ്ങാനുള്ള യോഗവും ഇവര്‍ക്കുണ്ടാവും. ജോലിയുള്ളവരാണെങ്കില്‍ ഇവരുടെ വരുമാനംത്തില്‍ വന്‍ വര്‍ധനവുണ്ടാകും. തിരികെ ലഭിക്കാതെ കുടുങ്ങി കിടക്കുന്ന പണം ഈ രാശിക്കാര്‍ക്ക് തിരികെ ലഭിക്കും. പുതിയ സ്ഥലവും കെട്ടിടവുമെല്ലാം വാങ്ങാനുള്ള യോഗം ഇവര്‍ക്കുണ്ടാവും.

കര്‍ക്കടകം: ഈ രാശിക്കാര്‍ക്ക് ഇനിയുള്ള ഏഴ് ദിവസങ്ങള്‍ അത്ര നല്ലത് മാത്രമായിരിക്കില്ല. അരാജകമായിരിക്കും കാര്യങ്ങള്‍. കര്‍ക്കടകം രാശിക്കാര്‍ക്ക് പക്ഷേ ഇതോടൊപ്പം നേട്ടങ്ങളും കടന്നുവരും. ജൂണില്‍ കര്‍ക്കടക രാശിക്കാര്‍ക്ക് വന്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. സര്‍ക്കാര്‍ ജോലിയുള്ളവരാണെങ്കില്‍ ഇവര്‍ക്ക് അത്ഭുതകരമായ കാര്യങ്ങള്‍ ജീവിതത്തിലുണ്ടാവും. ശുഭവാര്‍ത്തകള്‍ തേടിയെത്തും.

ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും. വരുമാനത്തില്‍ കുത്തനെ വര്‍ധനവുണ്ടാകും. ബിസിനസുകാരാണെങ്കില്‍ വലിയ നേട്ടങ്ങള്‍ അതിലുമുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ സമ്പന്നതയിലേക്ക് നയിക്കും. വരുമാനം രണ്ടിരട്ടിയായി ഉയരും. റിയല്‍ എസ്റ്റേറ്റിലും നേട്ടങ്ങളുമുണ്ടാവും. പുതിയ സ്ഥലം വാങ്ങും. പുതിയ കാറും ഇതോടൊപ്പം വാങ്ങാന്‍ സാധിക്കും.

തുലാം: ജ്യോതിഷപ്രകാരം ഏറ്റവും നല്ല സമയമാണ് തുലാം രാശിക്കാര്‍ക്ക്. എന്തുകാര്യത്തിലും അനുകൂലമായ കാര്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ശുഭവാര്‍ത്തകള്‍ ഇവര്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. കൈനിറയെ സാമ്പത്തിക ലാഭം സ്വന്തമാക്കാനാവും. വലിയൊരു ഇടപാടും തുലാം രാശിക്കാരെ തേടിയെത്തും.

ഈ ഇടപാടിലൂടെ ഇരട്ടി ലാഭം തന്നെ ലഭിക്കും. അതിലൂടെ സാമ്പത്തിക അടിത്തറ ശക്തമാകും. ജീവിതം ആഡംബരത്തിലേക്ക് നയിക്കപ്പെടും. ഒരുപാട് സമ്പത്ത് വന്ന് ചേരും. ഭൗതിക സുഖങ്ങള്‍ വര്‍ധിക്കും. പണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും നീങ്ങും. എന്തുകാര്യത്തിലും ഈ രാശിക്കാരെ ഭാഗ്യം അനുഗ്രഹിക്കും. ആഗ്രഹിച്ചതെല്ലാം ഇക്കാലയളവില്‍ സ്വന്തമാക്കാനും തുലാം രാശിക്കാര്‍ക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+