Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീടും കാറും.. ഇട്ടുമൂടാനുള്ള പൊന്നും! തിങ്കളാഴ്ചയും രാജയോഗവും ഒന്നിച്ച്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും സ്വാധീനം ചെലുത്തും.

എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം 9 ഗ്രഹങ്ങള്‍, 12 രാശികള്‍, 27 നക്ഷത്രങ്ങള്‍ എന്നിവയാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിയാണ് നവഗ്രഹങ്ങള്‍.

Panchagrahi Yoga

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയെ 27 നക്ഷത്രങ്ങളായും കണക്കാക്കിയിരിക്കുന്നു.

ഇന്ന് തിങ്കളാഴ്ച ജ്യോതിഷ പ്രകാരം ഹൈന്ദവ വിശ്വാസ പ്രകാരവും ഏറെ സവിശേഷതകളുള്ള ദിവസമാണ്. തിങ്കളാഴ്ച ദിനത്തെ പൊതുവേ ശിവന്റെ ദിനമായാണ് കണക്കാക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ വിവാഹം നടക്കാന്‍ വേണ്ടി ഇന്ന് വ്രതമെടുക്കാറുണ്ട്. അതുപോലെ ജ്യോതിഷപ്രകാരം ഇന്ന് പഞ്ചഗ്രഹി രാജയോഗവും രൂപപ്പെടുന്നു. ഒരേ രാശിയില്‍ ഒരേ സമയം അഞ്ച് ഗ്രഹങ്ങള്‍ സംക്രമിക്കുമ്പോള്‍ ഈ രാജയോഗം രൂപപ്പെടുന്നത്.

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട രാജയോഗമായതിനാല്‍ തന്നെ ഇത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം...

മേടം

മേടം രാശിക്കാര്‍ക്ക് ഇന്ന് രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം ഗുണം ചെയ്യും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും.

കര്‍ക്കിടകം

ഇന്ന് രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും കൂടുതല്‍ ഐക്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരമൊരുങ്ങും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സാധിക്കും. വിവാഹം കഴിഞ്ഞ് ഏറെ നാളായി സന്താനഭാഗ്യം ഇല്ലാത്തവര്‍ക്ക് സന്തോഷ വാര്‍ത്ത ഉടനെ കേള്‍ക്കാനാകും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം ശുഭകരമായിരിക്കും. ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. ജോലിയില്‍ സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ ഉണ്ടായിരിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണ് എന്ന് കാണുന്നു. ൂബിസിനസുകാര്‍ക്ക് ഉപകാരപ്രദമായ ദിനം കൂടിയാണിന്ന്.

വൃശ്ചികം

ഇന്ന് രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനാകും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ജോലിയിലും ജീവിതത്തിലും പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+