Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നേക്ക് മൂന്നാം നാള്‍ രാജയോഗം... വെറുതെയിരുന്നാലും പണം വന്ന് പോക്കറ്റില്‍ നിറയും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിയിലേക്കും നക്ഷത്രത്തിലേക്കും ഉള്ള സഞ്ചാരത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഗ്രഹ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരില്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനം ചെലുത്തുക. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Panchagrahi Yoga

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളും ഉണ്ട്.

ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, രാഹു എന്നിവര്‍. കുംഭം രാശിയില്‍ ഈ അഞ്ച് ഗ്രഹങ്ങളും കൂടി സംയോജിക്കാനുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ബുധന്‍, ശുക്രന്‍, രാഹു എന്നിവര്‍ നിലവില്‍ കുംഭ രാശിയിലാണ്. ഇന്ന് സൂര്യനും ഈ രാശിയില്‍ എത്തി.

ഫെബ്രുവരി 17 ന് ചന്ദ്രനും കുംഭ രാശിയില്‍ പ്രവേശിക്കുന്നതോടെ ഇവിടെ ഒരു പഞ്ചഗ്രഹി യോഗം രൂപപ്പെടും. ഫെബ്രുവരി 17 ചൊവ്വാഴ്ച രാവിലെ 9:05 നാണ് ചന്ദ്രന്‍ കുംഭ രാശിയില്‍ പ്രവേശിക്കുക. ചന്ദ്രന്‍ ഒരു രാശിയില്‍ ഏകദേശം രണ്ടര ദിവസം മാത്രമെ നില്‍ക്കൂ. അതിനാല്‍ ഈ യോഗം ഏകദേശം 54 മണിക്കൂര്‍ മാത്രമേ നിലനില്‍ക്കൂ. എന്നിരുന്നാലും ഈ യോഗത്തിന്റെ ഫലങ്ങള്‍ കുറച്ച് ദിവസം നീണ്ടുനില്‍ക്കും

ഇതിനൊപ്പം വര്‍ഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണവും ഈ ദിവസം സംഭവിക്കുന്നു. സൂര്യന്റെയും രാഹുവിന്റെയും സംയോഗം മൂലമുണ്ടാകുന്ന ഗ്രഹയോഗം പഞ്ചഗ്രഹി രാജയോഗത്തിന് അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കുന്നു. കുംഭം രാശിയിലെ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, രാഹു എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം ആര്‍ക്കൊക്കെ ഗുണം ചെയ്യും എന്ന് നോക്കാം...

മേടം

കുംഭം രാശിയിലെ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, രാഹു എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ വരുമാന ഭാവത്തില്‍ ആണ് പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാല്‍ പലവഴിക്ക് പണം നിങ്ങളുടെ കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

ധനു

ധനു രാശിക്കാര്‍ക്ക് കുംഭം രാശിയിലെ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, രാഹു എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം ഗുണം ചെയ്യും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. ലോട്ടറിയില്‍ ഭാഗ്യപരീക്ഷണം നടത്താവുന്നതാണ്.

കുംഭം

കുംഭം രാശിയിലെ സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, രാഹു എന്നീ ഗ്രഹങ്ങളുടെ സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി രാജയോഗം കുംഭം രാശിക്കാര്‍ക്ക് വളരെയധികം ഗുണം നല്‍കും. ഈ രാശിയുടെ ലഗ്‌ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. സഹപ്രവര്‍ത്തകരുമായും ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുമായും ഉള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെട്ടേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+