Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് വാനോളം ഉയരും; സന്തോഷവും ഐശ്വര്യവും; അക്ഷയ തൃതീയയില്‍ ഭാഗ്യം മിന്നിത്തെളിയും

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഏപ്രില്‍ 22 മുതല്‍ ഏപ്രില്‍ 23 വരെയാണ് ഇന്ത്യക്കാര്‍ അക്ഷയ തൃതീയ ആഘോഷിക്കുന്നത്. വലിയ പ്രാധാന്യത്തോടെയാണ് വിശ്വാസികള്‍ അക്ഷയ തൃതീയ ദിനത്തെ കാണുന്നത്. ഈ ദിവസം ചെയ്യുന്ന പ്രവൃത്തികള്‍ വലിയ ഫലം നല്‍കുമെന്നാണ് വിശ്വാസം. ഇതോടൊപ്പം ലക്ഷിദേവിയെ പ്രീതിപ്പെടുത്താന്‍ ഈ ദിവസം വളരെ നല്ലതാണ് .

ഈ അക്ഷയ ദിനത്തിലാണ് വ്യാഴം മേട രാശിയിലേക്ക് പ്രവേശിക്കുന്നത്. സൂര്യന്‍, ബുധന്‍, രാഹു എന്നീ ഗ്രഹങ്ങള്‍ ഇപ്പോള്‍ തന്നെ മേടത്തിലുണ്ട്. ഇത് ചില രാശിക്കാരില്‍ വലിയ നേട്ടത്തിന് വഴിയൊരുക്കുന്നുണ്ട്. നാലോളം രാശിക്കാര്‍ക്ക് ധനം, തൊഴില്‍ ബിസിനസ് എന്നിവയില്‍ വലിയ നേട്ടങ്ങളാണ് നല്‍കുന്നത്. ഈ സമയത്ത് പഞ്ചഗ്രഹി യോഗവും രൂപപ്പെടുന്നുണ്ട് .

Panchgrahi Yoga 2023

മേടം രാശിക്കാര്‍ക്ക് അക്ഷയ തൃതീയ ദിനത്തില്‍ അടിപൊളി ഫലങ്ങള്‍ക്ക് കാരണമാകും. ഭാഗ്യം നിങ്ങളെ തേടിയെത്തും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. സന്തോഷം വന്നുചേരും. പണ്ടുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ ഈ സമയത്ത് ആശ്വാസം ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നത് ഈ സമയത്ത് ഗുണം ചെയ്യും. ഈ സമയത്ത് സ്വര്‍ണം വാങ്ങുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കും .

ഇടവം രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വര്‍ദ്ധിക്കുന്നതിനൊപ്പം കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. സമ്മര്‍ദ്ദം കുറയും. ജീവിതത്തില്‍ ഐശ്വര്യം വന്നുചേരും. നിങ്ങളുടെ പ്രവൃത്തിയില്‍ ഉദ്യോഗസ്ഥര്‍ സന്തുഷ്ടരായിരിക്കും . ജോലിയില്‍ പുരോഗതി, ഉയര്‍ന്ന സ്ഥാനം ശമ്പള വര്‍ദ്ധനവ് എന്നിവ ഈ സമയത്ത് ലഭിക്കും .

വൃശ്ചികം രാശിക്കാര്‍ക്ക് അക്ഷയ തൃതീയ ദിനത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാനുള്ള അവസരം ജീവിതത്തില്‍ വന്നുചേരും. ബിസിനസില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കൂടാതെ നിക്ഷേപത്തിനുള്ള ഏറ്റവും അനുകൂല സമയം കൂടിയാണിത്.

കര്‍ക്കിടകം രാശിക്കാര്‍ക്ക് അക്ഷയ തൃതീയയില്‍ വലിയ നേട്ടങ്ങളുണ്ടാകും. നല്ല ദിവസങ്ങള്‍ ആരംഭിക്കും. ജോലിയിലും ബിസിനസിലും പുരോഗതി കൈവരിക്കാന്‍ സാധിക്കും. ശമ്പള വര്‍ദ്ധനവുണ്ടാകും. പുതിയ ജോലി തുടങ്ങാനുള്ള ഏറ്റവും നല്ല സമയമാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ വന്നുചേരും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+