Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ദിവസത്തിനുള്ളില്‍ കോടികള്‍ കൈയിലെത്തും.. രാജയോഗം എന്നാല്‍ ഇതാണ്; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും വ്യത്യസ്ത തരത്തിലായിരിക്കും ബാധിക്കുന്നത്.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂലമായ ഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. വേദ ജ്യോതിഷമനുസരിച്ച് മാര്‍ച്ച് അവസാനത്തോടെ പല ഗ്രഹങ്ങളുടെയും സ്ഥാനത്തിന് മാറ്റം സംഭവിക്കും എന്നാണ് ജ്യോതിഷികളുടെ പക്ഷം.

astrology

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും ബുധനും. ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്‍. ബുധന്‍ ഗ്രഹങ്ങളുടെ രാജകുമാരനും. സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ഇവ മീനം രാശിയില്‍ സംയോഗം നടത്താന്‍ പോകുകയാണ്. ഈ മൂന്ന് ഗ്രഹങ്ങളെ കൂടാതെ നിഴല്‍ ഗ്രഹങ്ങളായ രാഹുവും ചന്ദ്രനും മീനം രാശിയില്‍ സംയോജിക്കുന്നുണ്ട്.

ഇതോടെ ജ്യോതിഷത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പഞ്ചഗ്രഹി യോഗമാണ് രൂപപ്പെടാന്‍ പോകുന്നത്. വ്യാഴത്തിന്റെ രാശിയാണ് മീനം. മാര്‍ച്ച് 29 നാണ് മീനം രാശിയില്‍ പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നത്. ഇതിന്റെ സ്വാധീനം 12 രാശിക്കാരുടേയും ജീവിതത്തിലും ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടമാണ് ഇതുവഴി വരാന്‍ പോകുന്നത്.

തുലാം

മീനം രാശിയിലെ സൂര്യ-ശുക്ര-ബുധ-രാഹു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് പഞ്ചഗ്രഹി യോഗം രൂപപ്പെടുന്നത്. ഇതിലൂടെ വലിയ നേട്ടങ്ങള്‍ ആണ് ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയും.

സര്‍ക്കാര്‍ ജോലിക്കായി കഠിന പ്രയത്‌നം നടത്തുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ദീര്‍ഘകാലമായി കുടുംബത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. ബിസിനസില്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മീനം രാശിയിലെ സൂര്യ-ശുക്ര-ബുധ-രാഹു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം അനുകൂലമായ ഫലങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ എട്ടാം ഭാവത്തില്‍ ആണ് സൂര്യ-ബുധ-രാഹു- ശുക്ര-ചന്ദ്രന്‍ എന്നിവയുടെ സംയോജനം നടക്കുന്നത്. ഇതോടൊപ്പം ദേവഗുരു വ്യാഴം പത്താം ഭാവത്തിലും ചൊവ്വ ലാഭ ഗൃഹത്തിലും നീങ്ങും എന്നും ജ്യോതിഷികള്‍ ചൂണ്ടിക്കാട്ടുന്നു.

അത്തരമൊരു സാഹചര്യത്തില്‍ പഞ്ചഗ്രഹി യോഗം ഇവര്‍ക്ക് അനിതരസാധാരണമായ ഭാഗ്യം നല്‍കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ സമയമാണ്. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. സഹോദരങ്ങളില്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഏറെ നാളായി കാത്തിരുന്ന വിവാഹം നടക്കും.

കുംഭം

മീനം രാശിയിലെ സൂര്യ-ശുക്ര-ബുധ-രാഹു-ചന്ദ്ര സംയോഗം വഴി രൂപപ്പെടുന്ന പഞ്ചഗ്രഹി യോഗം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് പഞ്ചഗ്രഹി യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയം ശനി ഈ രാശിയുടെ ലഗ്‌നഭാവത്തില്‍ ആയിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.

ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് ജോലിക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. പുതിയ വാഹനം, വീട്, ഭൂമി എന്നിവ സ്വന്തം പേരില്‍ വാങ്ങിയേക്കപം. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് കാത്തിരിക്കുന്നത്. ബിസിനസില്‍ നിങ്ങള്‍ നടത്തുന്ന തന്ത്രങ്ങള്‍ എല്ലാം വിജയിക്കും. പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+