ശമ്പള വര്‍ധനവ് ഉറപ്പിക്കാം.. പുതിയ വീടിനൊപ്പം സമ്പത്തും വന്ന് ചേരും; പരമ ഏകാദശിയുടേ പവറേ..!!
ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങള്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്ന പ്രക്രിയയെ സംക്രമണം എന്നാണ് ജ്യോതിഷത്തില്‍ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം വ്യക്തിജീവിതത്തിലും പ്രപഞ്ചത്തിലാകേയും വലിയ സ്വാധീനം ചെലുത്തും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമായെന്നും വരാം. ഗ്രഹനിലകളിലെ മാറ്റങ്ങള്‍ പലപ്പോഴും പലതരത്തിലുള്ള ജ്യോതിഷ സംഭവങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ ഇന്ന് ഒരു ജ്യോതിഷ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമാണ്.
ഈ വര്‍ഷത്തെ പരമ ഏകാദശിയാണ് എന്ന്. മഹാവിഷ്ണുവിന്റെ അനുഗ്രഹം ആവോളം ലഭിക്കുന്ന ദിനമാണിന്ന്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം..
കന്നി
പരമ ഏകാദശി കന്നി രാശിക്കാര്‍ക്ക് അനുഗ്രഹമായിരിക്കും. മനഃശാന്തിക്കും കര്‍മ്മദോഷങ്ങള്‍ മാറാനും ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ വ്രതമെടുക്കുന്നത് നന്നായിരിക്കും. പെട്ടെന്നുള്ള ലാഭത്തേക്കാള്‍ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കരിയറില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. കരിയര്‍ മാറ്റത്തെ കുറിച്ച് ആലോചിക്കുന്നവര്‍ക്കും അനുകൂലമായ സമയം.
തുലാം
തുലാം രാശിക്കാര്‍ക്ക് പരമ ഏകാദശി ഏറെ ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കരിയറിലെ തടസങ്ങള്‍ നീക്കാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഇന്നത്തെ ദിവസം വ്രതമെടുക്കുന്നത് നിങ്ങളെ സഹായിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് പരമ ഏകാദശി അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം നേടാനാകും. പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തേടി ഇരട്ടി ലാഭമെത്തും. ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്ന് കാണുന്നു.
കുംഭം
പരമ ഏകാദശി കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. വിദേശത്ത് ജോലി തേടുന്നവരെ സംബന്ധിച്ചും അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം.


Click it and Unblock the Notifications