Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നുകൊണ്ട് മൂടും, മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന രാജയോഗം... ഈ രാശിക്കാര്‍ക്ക് കോളടിച്ചു

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രം എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യം ജ്യോതിഷത്തില്‍ നല്‍കിയിട്ടുണ്ട്. ഗ്രഹങ്ങള്‍ രാശി മാറുന്നതിനോടൊപ്പം നക്ഷത്രവും മാറാറുണ്ട്. ഇതിനെ സംക്രമണം എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ ഈ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ഇത് വ്യക്തികള്‍ക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ കാരണമാകും. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് ശുക്രന്‍.

astrology

ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ വലിയ നേട്ടങ്ങള്‍ കൈവരും എന്നാണ് വിശ്വാസം. അങ്ങനെയിരിക്കെ ശുക്രന്‍ രാജയോഗം കൂടി സൃഷ്ടിച്ചാലോ? ശുക്രനും ദേവഗുരു ബൃഹസ്പതി അധിപനായിട്ടുള്ള വ്യാഴവും ശത്രുഗ്രഹങ്ങളാണ്. നിലവില്‍ ശുക്രന്‍ വ്യാഴത്തിന്റെ രാശിയായ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇതുവഴി പരിവര്‍ത്തനം യോഗം രൂപപ്പെട്ടിരിക്കുകയാണ്.

ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങള്‍ പരസ്പരമുള്ള രാശികളില്‍ തങ്ങുമ്പോള്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. ജനുവരി 28 നാണ് ശുക്രന്‍ മീന രാശിയില്‍ പ്രവേശിച്ചത്. മെയ് 31 വരെ ശുക്രന്‍ മീനം രാശിയില്‍ കാണും. നിലവില്‍ വ്യാഴം ഇടവം രാശിയിലാണ്. മെയ് ഒന്നുവരെ ഇടവ രാശിയില്‍ തന്നെയായിരിക്കും വ്യാഴത്തിന്റെ സഞ്ചാരം. ഇക്കാലം വരെ ചില രാശിക്കാര്‍ക്ക് പരിവര്‍ത്തന രാജയോഗത്തിലൂടെ ഭാഗ്യ നേട്ടങ്ങള്‍ കൊയ്യാം..

മേടം

മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണവും അതുവഴി പരിവര്‍ത്തന രാജയോഗവും രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ കൊയ്യാനാകും. ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി അവസരം തേടിയെത്തും. വിദേശത്ത് ഉന്നത പഠനത്തിനായി ശ്രമിക്കുന്നവര്‍ക്കും അനുകൂല സമയമായിരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.

മീനം

മീനം രാശിയുടെ മൂന്നാം ഭാവത്തില്‍ ആണ് ശുക്രന്റെ സംക്രമണവും അതുവഴി പരിവര്‍ത്തന രാജയോഗവും രൂപപ്പെട്ടിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. പുതിയ വീടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങും. ആഡംബര ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം.

കന്നി

കന്നി രാശിയില്‍ ഏഴാം ഭാവത്തില്‍ ആണ് ശുക്രന്‍ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ജോലിയില്‍ കുറച്ചു നാളുകളായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+