7 നാള്‍ക്കുള്ളില്‍ സമ്പത്ത് നിറയും, ഭാഗ്യം ഐശ്വര്യം സമ്മാനിക്കും; ഈ രാശിക്കാര്‍ക്ക് കുബേര ജീവിതം
ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാണ്. ഒരാളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെ രാശിമാറ്റങ്ങള്‍ ഒന്നാകെ മാറ്റും. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. നവംബര്‍ മാസത്തില്‍ അത്തരമൊരു രാശിമാറ്റമാണ് നടക്കാനിരിക്കുന്നത്. നവംബര്‍ ഏഴിന് ശുക്രന്‍ ധനു രാശിയിലേക്ക് നീങ്ങും.
ഡിസംബര്‍ 28 വരെ ശുക്രന്‍ അവിടെ തുടരും. ഇതിലൂടെ വന്‍ നേട്ടങ്ങളാണ് ചില രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. ഇവര്‍ക്ക് ഭാഗ്യ നേട്ടങ്ങള്‍ ധാരാളം ലബിക്കും. വ്യാഴം ശുക്രന്റെ രാശിയായ ഇടവത്തില്‍ വസിക്കുന്നതിനാല്‍ ഈ കാലഘട്ടം സവിശേഷമാണ്. ഈ പരിവര്‍ത്തന യോഗം ചില രാശിക്കാര്‍ക്ക് വലിയ സൗഭാഗ്യങ്ങള്‍ നല്‍കും. അത് ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റത്തെ തുടര്‍ന്ന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. തുടര്‍ച്ചയായി ധനനേട്ടങ്ങളാണ് ലഭിക്കുക. തൊഴില്‍ മേഖലയില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ലഭിക്കും. തൊഴിലില്ലാത്തവരാണെങ്കില്‍ അവര്‍ക്ക് പുതിയ ജോലി ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ അവരുടെ പ്രവര്‍ത്തികള്‍ക്ക് വലിയ പ്രശംസ തൊഴിലിടങ്ങളില്‍ നിന്ന് ലഭിക്കും. അതുപോലെ ശമ്പള വര്‍ധനവും സ്ഥാനക്കയറ്റവും ഒരേസമയം ലഭിക്കും.
കഠിനാധ്വാനം ചെയ്താല്‍ അതിന്റെ നേട്ടങ്ങള്‍ ഉറപ്പായും ലഭിക്കും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറിക്കിട്ടും. എല്ലാ രംഗത്തും ഇവര്‍ക്ക് നേട്ടങ്ങളുണ്ടാവും. ബിസിനസില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനാവും. നിക്ഷേപങ്ങളും ഒരുപാട് ധനനേട്ടങ്ങള്‍ സമ്മാനിക്കും.
മിഥുനം: ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടാവും. അപ്രതീക്ഷിതമായി ധനനേട്ടങ്ങള്‍ പലതും ലഭിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ സാധിക്കും. അതെല്ലാം നേട്ടങ്ങളിലേക്ക് നയിക്കും.
നിക്ഷേപങ്ങളില്‍ നിന്നെല്ലാം ധനനേട്ടങ്ങളും സ്വന്തമാക്കാനാവും. കഠിനാധ്വാനം ചെയ്താല്‍ അത് അഭിനന്ദിക്കപ്പെടും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ തൊഴിലിടങ്ങളില്‍ ഉള്ളവര്‍ സംതൃപ്തരായിരിക്കും. ആഗ്രഹിച്ചത് പോലെ പ്രമോഷന്‍ ലഭിക്കും. ശമ്പളവര്‍ധനവും ലഭിക്കും. ആഡംബര ജീവിതം തന്നെ നയിക്കാനാവും.
മകരം: ശുക്രന്റെ രാശിമാറുന്നതോടെ ലഭിക്കുന്ന അനുഗ്രഹത്താല്‍ മകരം രാശിക്കാരുടെ ജീവിതം സന്തോഷം നിറഞ്ഞതാവും. ഇവര്‍ക്ക് വ്യാഴത്തിന്റെ പ്രീതി നേടാന്‍ സാധിക്കും. വിദേശത്ത് ധാരാളം തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവും. മകരം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഡംബരമായ നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. വിചാരിച്ചതിലും അധികം സമ്പത്തുണ്ടാവും.
അഭിവൃദ്ധിയുടെ കാലമായിരിക്കും മകരം രാശിക്കാര്‍ക്കിത്. ഭാഗ്യത്തിന്റെ അനുഗ്രഹം ഈ രാശിക്കാരെ അനുഗ്രഹിക്കും. അതിലൂടെ ചെയ്യുന്ന കാര്യങ്ങളെല്ലാം ശുഭകരമായി മാറും. നിക്ഷേപങ്ങള്‍ പുതിയതായി ആരംഭിക്കും. അതില്‍ നിന്നും ലാഭം സ്വന്തമാക്കാനാവും. എല്ലാവിധ ഐശ്വര്യങ്ങളും ലഭ്യമാവും.












Click it and Unblock the Notifications