പത്താമുദയത്തിന് രാജയോഗത്തേക്കാള്‍ പവര്‍; ഈ രാശിക്കാരുടെ നല്ലകാലം തുടങ്ങി
ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷപ്രകാരം നിര്‍ണയിക്കാനാകും എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന ജാതകത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സാധ്യമാകുന്നത്.
അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട്. ഈ പ്രക്രിയയെ ഗ്രഹ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിഷേതകളുള്ള പ്രതിഭാസങ്ങളിലൊന്നാണ് പത്താമുദയം. മലയാളവര്‍ഷത്തിലെ മേട മാസം പത്തിനാണു പത്താമുദയം ആചരിച്ച് വരുന്നത്. അന്നേദിവസം സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്നു. സൂര്യന്‍ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ് എന്നാണ് വിശ്വാസം. കര്‍ഷകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഈ ദിവസം എന്നാണ് കണക്കാക്കുന്നത്.
വിത്ത് വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിന് വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണ് പറയപ്പെടുന്നത്. ഏത് ശുഭകാര്യവും ആരംഭിക്കാവുന്ന നല്ല ദിവസമായും പത്താമുദയത്തെ കണക്കാക്കുന്നു. അതിനാല്‍ തന്നെ പത്താമുദയം ഇനി പറയുന്ന ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ്.
മേടം
പത്താമുദയം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കാന്‍ സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിക്കും. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കും. കരിയറില്‍ മുന്നേറ്റമുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് മോചനം ലഭിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പത്താമുദയം ശുഭകരമായിരിക്കും. സാമ്പത്തികമായി വലിയ അഭിവൃദ്ധി കൈവരിക്കും. പുതിയ വരുമാന സ്രോതസുകള്‍ ഉണ്ടാകും. പലവഴിക്ക് പണം കൈയിലെത്തും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. ബിസിനസില്‍ വലിയ ലാഭം ഉണ്ടാകും.
വൃശ്ചികം
പത്താമുദയം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. വസ്തു സംബന്ധമായ ഇടപാടില്‍ നിന്ന് ലാഭം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ദീര്‍ഘയാത്രകള്‍ ചെയ്യേണ്ടതായി വരും. ബിസിനസില്‍ പുരോഗതിയുണ്ടാകും.















Click it and Unblock the Notifications