Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് സാമ്പത്തികാഭിവൃദ്ധി, കുടുംബസുഖം, അമ്മയുടെ ആഗ്രഹം സാധിപ്പിക്കും, നാൾഫലം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കണം. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. കടബാധ്യതകള്‍ ഉണ്ടാകും. ഏതു കാര്യത്തില്‍ ഇടപെടുമ്പോഴും അല്‍പം ശ്രദ്ധിക്കണം. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

ഇടവക്കൂറ് (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)

ബന്ധുജനങ്ങളുമായി പിണങ്ങും. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വീട്ടില്‍നിന്ന് അകന്നു താമസിക്കും. ജനാനുകൂല്യം കുറയും. ബിസിനസ്സുകാര്‍ അല്‍പം ശ്രദ്ധിക്കണം. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം.

മിഥുനക്കൂറ് (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2)

സംഘടനാ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. വാഹന റിപ്പയര്‍ വേണ്ടിവരും. മാതാവിന്റെ അഭിപ്രായം മാനിക്കണം. കര്‍മരംഗത്തു കൂടുതല്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു ജനാനുകൂല്യം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.

Today Horoscope in Malayalam

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

മനോവ്യാകുലതകള്‍ മാറും. ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. മനഃസമാധാനം ഉണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ധിക്കും. ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയില്‍ എത്തും. പൊതുരംഗത്തു പ്രശസ്തി ആര്‍ജിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. പൂര്‍വികസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും.

കന്നിക്കൂറ് (ഉത്രം 1/2, അത്തം, ചിത്തിര 3/4)

കൂട്ടുകെട്ടുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ രോഗം മാറും. ദാനധര്‍മ്മങ്ങള്‍ ചെയ്യണം. ശത്രുക്കളുടെ ഉപദ്രവം ശക്തിപ്പെടും. പുതിയ സംരംഭങ്ങള്‍ക്കു പ്രാരംഭതടസ്സങ്ങളുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

തുലാക്കൂറ് (ചിത്തിര 3/4, ചോതി, വിശാഖം 1/2)

വാഹനം വാങ്ങാന്‍ പറ്റിയ സമയമല്ല. ചെലവുകള്‍ കൂടുന്ന വാരമാണ്. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളില്‍നിന്നു രക്ഷപെടാം. പഠനതടസ്സം ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി, കുടുംബസുഖം എന്നിവ ഉണ്ടാകും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. കലാകാരന്മാര്‍ക്കു പ്രശസ്തി വര്‍ധിക്കും.

Today Horoscope in Malayalam

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃകേട്ട)

അസുഖങ്ങള്‍ക്കു കൃത്യമായി ഔഷധസേവ ചെയ്യുക. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. ജനാനുകൂല്യത്തോടെ പ്രവര്‍ത്തിക്കാനാകും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ലഭിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രതിസന്ധികളെ നേരിടാനുള്ള മനഃശക്തി ഉണ്ടാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

പുതിയ സുഹൃത്തുക്കളെ ലഭിക്കും. പഠനവിജയം ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ക്രയവിക്രയം, ഊഹക്കച്ചവടം ഇവ ലാഭകരമാകും. സന്താനങ്ങള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബാംഗങ്ങളുമൊത്തു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വ്യാപാരരംഗം വിപുലീകരിക്കും.

മകരക്കൂറ് (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും. ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ആരോഗ്യം അഭിവൃദ്ധിപ്പെടും. സ്വതന്ത്രമായ തൊഴില്‍മേഖല കണ്ടെത്തും. ഉന്നതവ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.

കുംഭക്കൂറ് (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)

സാമ്പത്തികമേഖല മോശമാകില്ല. കര്‍ഷകര്‍ക്കു നല്ല വാരമാണ്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശോഭിക്കും. വിലപ്പെട്ട വസ്തുവകള്‍ സ്വന്തമാക്കാന്‍ കഴിയും. പ്രതിസന്ധികളില്‍ ഉറച്ച തീരുമാനം എടുക്കേണ്ടിവരും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. ശത്രുക്കളെ സമര്‍ത്ഥമായി നേരിടും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ദേഹാരിഷ്ടകള്‍ മാറും. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഭൂമി വാങ്ങാന്‍ പറ്റിയ വാരമല്ല. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയും. ഉത്തരവാദിത്തബോധത്തോടെ പെരുമാറും. സാമ്പത്തിക പ്രയാസങ്ങള്‍ തീരും. കാര്‍ഷിക ആവശ്യത്തിനായി പണം ചെലവഴിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+