ഈ നാളുകാർക്ക് ഐശ്വര്യപുഷ്ടി, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, ദാമ്പത്യസുഖവും മനഃസന്തോഷവും, നാൾഫലം അറിയാം
മേടം - വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. ചെലവുകള്‍ കൂടും. പ്രണയവിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍ നിന്നും അനുമതി ലഭിക്കും.
ഇടവം - വിദ്യാഭ്യാസകാര്യങ്ങളില്‍ ശോഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. സുകൃതകര്‍മങ്ങള്‍ ചെയ്യും. കര്‍മപുരോഗതി ഉണ്ടാകും. മനസ്സിന് സന്തോഷവും, സമാധാനവും ലഭിക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകാലമാണ്. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
മിഥുനം - ഉന്നതവ്യവക്തികളുമായി പരിചയപ്പെടുന്നത് വഴി പല ഗുണാനുഭവങ്ങളും ഉണ്ടാകും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ബിസിനസില്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളണം. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കഠിനപരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകും.

കര്‍ക്കടകം - അവസരങ്ങള്‍ പ്രയോജനപ്പെടും. സുഹൃദ്ഗുണം ഉണ്ടാകും. ഉദ്ദേശിച്ച യാത്രകള്‍ നടക്കും. വേണ്ടപ്പെട്ടവരെ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ താല്‍പര്യം കുറയും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും.
ചിങ്ങം - ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശത്രുക്കളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ അലസത പ്രകടമാക്കും. രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ഭൂമിസംബന്ധമായി അഭിപ്രായവ്യത്യാസത്തിന് ശത്രുതയ്‌ക്കോ സാദ്ധ്യത.
കന്നി - കുടുംബസമാധാനം ഉണ്ടാകും. ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമാക്കേണ്ട. വഞ്ചനയില്‍ അകപ്പെടാതെ നോക്കണം. മനഃസന്തോഷം അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരും.
തുലാം - ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. മറ്റുള്ളവരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കും. കര്‍മ്മരംഗത്ത് പലവിധ പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. കഠിനാദ്ധ്വാനത്തിന് വിപരീതഫലം ലഭിക്കും. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിച്ചിരുന്ന നിയമനത്തിന് ഉത്തരവ് ലഭിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാകും.

വൃശ്ചികം - മനഃപ്രയാസം മാറും. കാര്യവിഘ്‌നങ്ങള്‍ ഉണ്ടാകില്ല. വിവാഹകാര്യങ്ങള്‍ ശരിപ്പെടും. സമൂഹത്തില്‍ നല്ല പേരുണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില വിഷമഘട്ടം ഉണ്ടാകും. ബന്ധു വിരോധത്തിനും സാധുത. വിദേശത്തു നിന്നും മനസ്സിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
ധനു - ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ സമയം പഠനത്തിന് ചിലവഴിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരും. ഉറക്കക്കുറവ്, ചര്‍മ്മരോഗം എന്നിവ ഉണ്ടാകും.
മകരം - അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബസൗഖ്യം വര്‍ധിക്കും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും വിഷമതകള്‍ ഉണ്ടാവാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. യാത്രാഗുണം ഉണ്ടാകും.
കുംഭം - വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
മീനം - കര്‍മപരമായി കാലം അനുകൂലമാണ്. ഐശ്വര്യപുഷ്ടിയുണ്ടാകും. വാക്കുപാലിക്കും. വിഷമാവസ്ഥകളെ തരണം ചെയ്യും. വിദേശത്തുനിന്ന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. ബന്ധുജന ഗുണമുണ്ടാകും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.












Click it and Unblock the Notifications