Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, ആര്‍ഭാടകരമായ ജീവിതം നയിക്കും, അര്‍ഹതപ്പെട്ട പണം കയ്യിൽ വരും

മേടം - എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരാദിഗുണം ഉണ്ടാകും. ചില കുടുംബ സുഹൃത്തുക്കള്‍ എതിരാളിയാകും. ചെലവുകള്‍ കുറയ്ക്കും. കലാരംഗത്ത് അവസരങ്ങള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും. വിഷമാവസ്ഥകളെ സമര്‍ത്ഥമായി കൈകാര്യം ചെയ്യും.

ഇടവം - കലാപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. നേതൃഗുണം ഉണ്ടാകും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. തമ്മില്‍ അകന്നു നിന്നിരുന്ന ദമ്പതികള്‍ യോജിക്കും. പല കാര്യങ്ങളിലും മദ്ധ്യസ്തത വഹിക്കാനിടവരും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കും.

മിഥുനം - സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

Today Horoscope in Malayalam

കര്‍ക്കടകം - പ്രവര്‍ത്തനശൈലി മാറും. ധനനഷ്ടം കുറയ്ക്കാന്‍ ശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യക്ലേശം അനുഭവപ്പെടും. യുവജനങ്ങളുടെ വിവാഹം തീരുമാനിക്കും. ഉപരിപഠനത്തിനു ശ്രമിക്കും. വ്യാപാരം ലാഭകരമാകും. സന്തോഷവാര്‍ത്ത കേള്‍ക്കും. സഹോദര ഗുണം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. പുണ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.

ചിങ്ങം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ചില പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ആര്‍ഭാടകരമായ ജീവിതം നയിക്കും. അര്‍ഹതപ്പെട്ട പണം കൈവശം വന്നുചേരും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും.

കന്നി - പരുഷമായി പെരുമാറും. മാനസിക അസ്വസ്ഥത ഉണ്ടാകും. നിയമഞ്ജര്‍ ശ്രദ്ധിക്കണം. കുടുംബവഴക്ക് ഉണ്ടാകാതെ നോക്കണം. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഓര്‍മ്മക്കുറവുമൂലം വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസം നേരിടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.

തുലാം - ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സംഭാഷണങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വേണ്ടപ്പെട്ടവര്‍ മുഖേന മനഃക്ലേശത്തിന് സാധ്യത, ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം.

Horoscope in Malayalam

വൃശ്ചികം - ധീരതയും പ്രവര്‍ത്തനക്ഷമതയും ഉണ്ടാകും. കായികരംഗങ്ങളില്‍ ശോഭിക്കും. പലകാര്യങ്ങളിലും ഉദാരമായ നിലപാട് സ്വീകരിക്കും. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം വര്‍ധിക്കും. കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവര്‍ത്തനം വിജയിക്കും. സ്‌നേഹിതരുടെ സന്ദര്‍ശനം മൂലം പ്രയാസങ്ങള്‍ ഉണ്ടാകും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

ധനു - സാമൂഹിക-സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖനേ ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ സ്വകാര്യ ഏജന്‍സികള്‍ വഴി കബളിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ വരുമാനമാര്‍ഗ്ഗം ഉണ്ടാകും. കലാകാരന്മാര്‍ക്ക് ഏറ്റവും നല്ല സമയമാണ്. കാര്യപ്രാപ്തിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.

മകരം - സന്താനങ്ങള്‍ക്കു വിവാഹകാര്യം ശരിപ്പെടും. ഇന്റര്‍വ്യൂകളില്‍ വിജയിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യും. വ്യവഹാരങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍മാറ്റം ഉണ്ടാകും. കാര്‍ഷികാദായം കുറയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കൃത്യനിഷ്ഠ പാലിക്കണം. വ്യാപാര പുരോഗതി കുറയും. അവസരങ്ങള്‍ നഷ്ടപ്പെടും. ഉദ്യോഗസ്ഥര്‍ക്കു നല്ല സമയമാണ്.

കുംഭം - മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല. ചെറിയ തോതില്‍ മാനസിക വിഷമങ്ങള്‍ അനുഭവപ്പെടും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്കു ശോഭിക്കാന്‍ കവിയും. മനഃസുഖം ഉണ്ടാകും. ക്രയവിക്രയത്തില്‍ നേട്ടം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.

മീനം - ചെറുയാത്രകള്‍ ആവശ്യമാകും. വരുമാനം വര്‍ധിക്കും. വാങ്ങാനും വില്‍ക്കാനും പറ്റിയ സമയമാണ്. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും. സര്‍ക്കാരില്‍നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+