Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നക്ഷത്രക്കാർക്ക് വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും, എന്നാൽ ഭാര്യയുമായി പ്രശ്നം, അറിയാം നാൾഫലം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍തഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

ഇടവം - സഹോദരങ്ങള്‍ക്കു ഗുണകരമായ വിവാഹാലോചനകള്‍ വരും. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത.

മിഥുനം - വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. പത്ര പ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും.

Today Horoscope

കര്‍ക്കടകം - കുടുംബ ചെലവുകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്കു ധാരാളം അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷകളില്‍ മികച്ച വിജയം. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും.

ചിങ്ങം - ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും.

കന്നി - സഹോദരങ്ങള്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം അനുകൂലമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

തുലാം - പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാദ്ധ്യത.

Today Horoscope

വൃശ്ചികം - വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്.

ധനു - ജോലികള്‍ യഥാസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. സംസാരം പരുഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.

മകരം - പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും. പുതിയ സുഹൃത്ത് ബന്ധം മഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.

കുംഭം - മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ പ്രതീക്ഷിക്കു ന്നത്ര വിജയമുണ്ടാകില്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുവേണം. ഓഹരി വിപണിയിലോ ഊഹക്കച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കണം.

മീനം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. ബിസിനസ്സില്‍ പുതിയ പങ്കാളിത്തം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+