ഈ നാളുകാർക്ക് ദൈവാനുകൂല്യം ഉണ്ടാകും, വീട്ടില്‍നിന്നു മാറിത്താമസിക്കും, ആപത്തുകള്‍ ഒഴിഞ്ഞുപോകും, നാൾഫലം
മേടം - വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടും. ആരോഗ്യപരമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മൂലം മനസ്സ് അസ്വസ്ഥപ്പെടും. കലാപരമായ താല്‍പര്യം ഉടലെടുക്കും. ദീര്‍ഘനാളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. വിദേശത്തുനിന്ന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരികക്ലേശങ്ങള്‍ അനുഭവപ്പെടും. ബന്ധുജന ഗുണമുണ്ടാകും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും.
ഇടവം - വ്യവഹാരങ്ങളില്‍ തീരുമാനമാകും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. യാത്രകള്‍ ക്ലേശകരം. വീടുവിട്ടു നില്‍ക്കും. നിസ്സാര കാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. ഭാവികാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കും. ഈശ്വരാധീനത്താല്‍ ആപത്തുകള്‍ ഒഴിഞ്ഞുപോകും. ദമ്പതികള്‍ തമ്മില്‍ ഐക്യത്തോടെ കഴിയും.
മിഥുനം - സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. ധനപരമായി നേട്ടം ഉണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. കര്‍മ്മസംബന്ധമായി പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരികളില്‍ നിന്നും വിഷമതകള്‍ ഉണ്ടാവാം. വിദേശത്തുള്ളവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. യാത്രാഗുണം ഉണ്ടാകും.

കര്‍ക്കടകം - ദൈവാനുകൂല്യം ഉണ്ടാകും. സാഹസപ്രവൃത്തികള്‍ അപകടകരമാകും. കാര്യസാധ്യം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
ചിങ്ങം - അപകട സാദ്ധ്യതയുള്ളതിനാല്‍ വാഹനത്തില്‍ സൂക്ഷിക്കുക. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. നൂതനസംരംഭം തുടങ്ങാന്‍ പറ്റിയ സമയമില്ല. ഉദ്യോഗത്തിലിരിയ്ക്കുന്നവര്‍ക്ക് സ്ഥാനചലനത്തിനു സാധ്യത. കര്‍മഗുണം കുറയും.
കന്നി - ചെലവിനങ്ങള്‍ കുറയ്ക്കണം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കും. നല്ല പേരു സമ്പാദിക്കും. പ്രയാസങ്ങള്‍ കുറയും. മനഃസന്തോഷം അനുഭവപ്പെടും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടിപ്പിക്കും. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരും. കര്‍മ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ മാറും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. സഹോദരഗുണവും യാത്രാനേട്ടവും ഉണ്ടാകും
തൂലാം - സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക. സന്താനങ്ങള്‍ക്ക് ഔഷധസേവ ആവശ്യമായി വരും. തൊഴില്‍പരമായി അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും.

വൃശ്ചികം - കൃഷിയില്‍ ശ്രദ്ധ കുറയരുത്. വ്യവസായികള്‍ക്കു പൊതുവേ നല്ല സമയം. ഉദ്യോഗക്കയറ്റം തടയപ്പെടും. ബന്ധുസമാഗമം ഉണ്ടാകും. കര്‍മ്മസംബന്ധമായ യാത്രകള്‍ ആവശ്യമായി വരും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനത്തിന് സാധ്യത. ഏതു കാര്യത്തിലും അലസതാ മനോഭാവം ഉണ്ടാകും.
ധനു - ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. വാഹനമോ, ഭൂമിയോ സ്വന്തമാക്കാന്‍ അവസരമുണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടമുണ്ടാകും.
മകരം - ചെലവുകള്‍ കൂടും. വീട്ടില്‍നിന്നു മാറിത്താമസിക്കും. മാതാവിന്റെ ആനുകൂല്യം ഉണ്ടാകും. നല്ല കര്‍മങ്ങള്‍ അനുഷ്ഠിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തില്‍ താല്‍പര്യം കുറയും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുവന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒത്തുവരും. സാമ്പത്തിക ക്രമക്കേടില്‍പെടാതെ ശ്രദ്ധിക്കണം.
കുംഭം - സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയമാണ്. ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. കര്‍മരംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. പൊതുവേ എല്ലാ കാര്യങ്ങള്‍ക്കും തടസം നേരിടും.
മീനം - ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ജോലി അന്വേഷകര്‍ക്കു തൊഴില്‍ ലഭിക്കും. നല്ല വിവാഹാലോചനകള്‍ വരും. മനസ്സിന് സന്തോഷവും, സമാധാനവും ലഭിക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണകാലമാണ്. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. യാത്രാഗുണം ഉണ്ടാകും. സന്താന ക്ലേശത്തിനും സാധ്യത.












Click it and Unblock the Notifications