ഈ നാളുകാർക്ക് ഏത് കാര്യത്തിലും ദൈവാധീനം, കര്‍മപ്രതിബന്ധം മറികടക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും, നാൾഫലം
മേടം - വ്യവഹാര വിഷയങ്ങള്‍ ഉണ്ടാകും. പ്രതിബന്ധങ്ങള്‍ വര്‍ദ്ധിക്കും. ദൂരയാത്രകള്‍ മാറ്റിവയ്ക്കണം. പുത്രന്മാര്‍ മുഖേന നേട്ടം ഉണ്ടാകും. കര്‍മശേഷി പ്രകടിപ്പിക്കും. പുതിയ സുഹൃത് ബന്ധം ഉടലെടുക്കും. ഏറ്റെടുത്ത ചുമതലകള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും.
ഇടവം - ജോലിസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമാകും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കും. ആത്മീയകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. നല്ല കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. സ്‌നേഹബന്ധങ്ങള്‍ സംപുഷ്ടമാകും.
മിഥുനം - കര്‍മശേഷി പ്രകടിപ്പിക്കും. പിണങ്ങി നിന്നവരുമായി ഇണങ്ങും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കും. അന്യദേശങ്ങളില്‍ പോകാന്‍ അവസരം ഉണ്ടാകും. ഏതു കാര്യത്തിനും ദൈവാധീനം ഉണ്ടാകും. നല്ല കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. മനസ്സിന് ഉന്മേഷം പകരുന്ന ചില അനുഭവങ്ങള്‍ ഉണ്ടാകും.

കര്‍ക്കടകം - പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക് കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്. സഹപ്രവര്‍ത്തകരില്‍നിന്ന് വിപരീത അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും.
ചിങ്ങം - ശത്രുക്കളെ കീഴ്‌പ്പെടുത്തും. സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. കുടുംബകലഹത്തിനു സാധ്യത. സന്താന വിഷമങ്ങള്‍ മാറും. വിദേശത്തുനിന്നും സന്തോഷവാര്‍ത്തകള്‍ ശ്രവിക്കും. കര്‍മപ്രതിബന്ധം മറികടക്കും.
കന്നി - സാഹസികകൃത്യങ്ങളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യാത്രകൊണ്ട് പ്രയോജനമുണ്ടാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും.
തുലാം - കര്‍മപ്രതിബന്ധം മറികടക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. അസമയത്തുള്ള യാത്ര കഴിവതും ഒഴിവാക്കണം. ബന്ധുഗുണം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് എതിരാളികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.

വൃശ്ചികം - കുറേക്കാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അലങ്കാര വസ്തുക്കള്‍ സമ്പാദിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ ആരോപണങ്ങളെ മറികടക്കും. തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും
ധനു - ആര്‍ഭാട കാര്യങ്ങള്‍ നിയന്ത്രിക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോള്‍ വളരെ സൂക്ഷിക്കണം. കര്‍ഷകര്‍ക്ക് അനുകൂലമാണ്. ഔഷധസേവ ഫലിക്കും. കുറെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടും. പഠനത്തില്‍ ഉയര്‍ച്ച ഉണ്ടാകും.
മകരം - പാരമ്പര്യ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക് ശ്രേയസ്സ് വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും. വരുമാന വര്‍ദ്ധനയ്ക്കനുസരിച്ച് ചെലവും ഉണ്ടാകും. യാത്രാക്ലേശത്തിനു സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കും.
കുംഭം - കര്‍ഷകര്‍ക്ക് അനുകൂലമാണ്. പ്രശ്‌നങ്ങളെ സമര്‍ത്ഥമായി നേരിടും. ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. എടുത്തുചാടിയുള്ള പ്രവര്‍ത്തനം ആപത്താണ്. ആരോഗ്യനില വളരെ ശ്രദ്ധിക്കണം. സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.
മീനം - ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. കൂട്ടുകച്ചവടത്തില്‍ നഷ്ടത്തിനു സാധ്യത. കൃഷിരംഗത്തുള്ളവര്‍ക്ക് വരുമാനം വര്‍ധിക്കും. ഏത് പ്രതികൂല പരിതസ്ഥിതിയേയും അതിജീവിച്ച് ഉദ്ദേശ്യം സാധിക്കും.












Click it and Unblock the Notifications