Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനം രാശിയില്‍ ജനിക്കുന്ന പുരുഷന്മാർ ആകർഷണീയർ: ഈ രാശിക്കാരെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍

മീനം രാശിയിൽ ജനിക്കുന്നവർ‍ എപ്പോഴും തങ്ങളുടെ വികാരങ്ങൾക്ക് അനുസൃതമായി ജീവിക്കുന്നവരായിരിക്കും. ഐഡിയല്‍ ചിന്താഗതിക്കാരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവര്‍. ശാരീരികമായും മാനസികമായും ശക്തരായ ഇവർ വൈകാരിക പ്രശ്നങങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനുള്ള കഴിവുള്ളവരായിരിക്കും.

മീനം രാശിയിൽ ജനിക്കുന്ന വ്യക്തികള്‍ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഓരോ സ്വഭാവത്തിലായിരിക്കും പെരുമാറുക. കുട്ടികള്‍, പ്രണയിനി/ പ്രണയിതാവ്, സുഹൃത്ത് എന്നിങ്ങനെ ഓരോ ഘട്ടങ്ങളിലും ഏത് തരത്തിലാണ് പെരുമാറുക എന്ന് മനസ്സിലാക്കാം.

 മീനം രാശിയിലെ പുരുഷൻ

മീനം രാശിയിലെ പുരുഷൻ


മീനം രാശിയില്‍‍ ജനിക്കുന്ന പുരുഷന്മാർ തീക്ഷ്ണ സ്വഭാവമുള്ളവരും ആകര്‍ഷണ ശക്തിയുള്ളവരുമായിരിക്കും. ജീവിതത്തില്‍ വികാരങ്ങളെ മുറിപ്പെടുത്തുന്നതിനെ ഏറ്റവും ഭയക്കുന്ന ഈ രാശിക്കാർ ആത്മാഭിമാനം പ്രകടിപ്പിക്കുന്നവരായിരിക്കും. രക്ഷിതാവ് എന്ന നിലയില്‍ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നവരായാരിക്കും ഈ രാശിയില്‍ ജനിക്കുന്നവർ. ബന്ധങ്ങളെ ആത്മീയമായി കൂടിയാണ് ഇത്തരക്കാര്‍ കാണുന്നത്. ജോലിയോ പ്രൊഫഷനോ സ്വയം പ്രകടിപ്പിക്കാനുള്ള അവസരം നൽ‍കുന്നില്ലെങ്കില്‍ സ്വന്തം ഹോബിയെ ഇതിനായി ഇത്തരക്കാര്‍ ഉപയോഗിക്കും. ജീവിതത്തിൽ പ്രാഥമികമായി പ്രാധാന്യം നല്‍കുന്നത് ബന്ധങ്ങൾക്കായിരിക്കും.

മീനം രാശിയിലെ സ്ത്രീകള്‍

മീനം രാശിയിലെ സ്ത്രീകള്‍


മീനം രാശിയിൽ ജനിക്കുന്ന സ്ത്രീകളെ എപ്പോഴും ദുരുഹതയുടെ ഒരു വലയം തന്നെയുണ്ടായിരിക്കും. പ്രായാത്തില്‍ക്കവിഞ്ഞ ആകർഷണീതയായിരിക്കും ഈ രാശിയിൽ ജനിക്കുന്ന സ്ത്രീകളുടെ പ്രത്യേകത. വ്യക്തിബന്ധങ്ങളിൽ നിന്ന് ജീവിതത്തില്‍ എന്ത് ലക്ഷ്യവും കൈവരിക്കാന്‍ മീനം രാശിയിൽ ജനിക്കുന്ന സ്ത്രീകള്‍ക്ക് ശേഷിയുണ്ടായിരിക്കും. അനുഗൃഹീത കഴിവുകളുടെ ഉടമയാണെങ്കിലും ഒരു ഘട്ടത്തിലും ഇത് അംഗീകരിക്കാന്‍ ഇത്തരക്കാർ തയ്യാറാവില്ല. അഹങ്കാരമുള്ള ചില സ്ത്രീകൾ തനിക്ക് പറ്റിയതെന്ന് തോന്നുവരുടെ മുമ്പിൽ മാത്രമേ കഴിവുകള്‍ പുറത്തെടുക്കാൻ തയ്യാറാവുകയുള്ളൂ.

മീനം രാശിയിലെ കുട്ടികള്‍

മീനം രാശിയിലെ കുട്ടികള്‍

എപ്പോഴും സ്വപ്നം കാണുന്നവരായിരിക്കം മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. ഭ്രമാത്മകതയുടെ ലോകത്തായിരിക്കും ഇത്തരക്കാര്‍ ജീവിക്കുക. അതിർത്തികള്‍ ലംഘിച്ച് സ്വപ്നം കാണുന്നവർ കൂടിയായിരിക്കും ഈ രാശിയിൽ ജനിക്കുന്ന കുട്ടികള്‍. ഇവരുടെ ഭാവനാ ശേഷി സർഗ്ഗാത്മകമായ കഴിവുകൾ പുറത്തെടുക്കാനും സഹായിക്കും.

 മീനം രാശിയിലെ പ്രണയിതാവ്

മീനം രാശിയിലെ പ്രണയിതാവ്

മീനം രാശിയിൽ ജനിച്ചിട്ടുള്ള പ്രണയിതാക്കൾ സ്ത്രീ പുരുഷഭേദമന്യേ സ്നേഹത്തിന്റെ കാര്യത്തില്‍ ആദര്‍ശവാദികളായിരിക്കും. മായിക ലോകത്ത് ജീവിക്കുന്ന ഈ രാശിക്കാർസ്വപ്നം കാണുന്ന ലോകം പെട്ടെന്ന് തകർന്നുപോകുമോ എന്ന് ആശങ്കപ്പെടുന്നവരായിരിക്കും. ആഴത്തിലുള്ള പ്രണയബന്ധത്തില്‍ അകപ്പെടുന്ന ഇവർ പ്രണയത്തിന് വേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

മീനം രാശിയിലെ സുഹൃത്ത്

മീനം രാശിയിലെ സുഹൃത്ത്

സൗഹൃദത്തിന് വേണ്ടി അങ്ങേയറ്റം വരെ പ്രവർത്തിക്കാനും നിലകൊള്ളാനും ആഗ്രഹിക്കുന്നവരായിരിക്കം ഈ രാശിയിൽ‍ ജനിക്കുന്നവർ. നല്ല കേൾവിക്കാരായ ഇത്തരക്കാര്‍ സമൂഹത്തിലുള്ളവരോട് കടപ്പാടും ദയയും പ്രകടിപ്പിക്കുന്നവരായിരിക്കും. ബന്ധുക്കൾ, സുഹൃത്തുക്കള്‍ എന്നിവരായിരിക്കും ഈ രാശിക്കാരുടെ ലോകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+