ധനയോഗം, പ്രശസ്തി, ഉദ്ദിഷ്ടകാര്യലബ്ധി... ഒരാഴ്ചത്തേക്ക് തിരിഞ്ഞ് നോക്കേണ്ട; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ വരുമ്പോഴാണ് രാജയോഗങ്ങള്‍ രൂപീകരിക്കപ്പെടുക. ഗ്രഹങ്ങളുടെ സംയോജനം ജ്യോതിഷത്തില്‍ വളരെ പ്രധാനമായാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ചൊവ്വ, സൂര്യന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ ഒരേ രാശിയിലാണ് സഞ്ചരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശികളിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ ഭാഗ്യം സമ്മാനിക്കും.

അടുത്ത 8 ദിവസങ്ങള്‍ ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ഇവര്‍ക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാനും സാധിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വ, സൂര്യന്‍, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോജനം അനുഗ്രഹം ചൊരിയുക എന്ന് നോക്കാം.
മേടം
ചൊവ്വ, സൂര്യന്‍, ബുധന്‍ ഗ്രഹങ്ങളുടെ സംയോജനം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ അഭിനന്ദിക്കപ്പെടും. വരുമാനത്തില്‍ വര്‍ധനവുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും.
മിഥുനം
ചൊവ്വ, സൂര്യന്‍, ബുധന്‍ ഗ്രഹങ്ങളുടെ സംയോജനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കലാ കായിക മത്സരങ്ങളില്‍ നേട്ടം കൊയ്യാം. സമൂഹത്തില്‍ ആദരവും പ്രശസ്തിയും കൈവരിക്കാം. മുന്‍കാല നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ജോലിയിലും ബിസിനസിലും പുരോഗതിക്ക് സാധ്യത
ചിങ്ങം
ചൊവ്വ, സൂര്യന്‍, ബുധന്‍ ഗ്രഹങ്ങളുടെ സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തികമായി വലിയ സ്ഥിരത കൈവരിക്കാന്‍ സാധിക്കും. കുടുംബസ്വത്ത് കൈയിലെത്തും. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. വിദേശത്ത് പോകാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും.
ധനു
ചൊവ്വ, സൂര്യന്‍, ബുധന്‍ ഗ്രഹങ്ങളുടെ സംയോജനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ആസ്തിയില്‍ വലിയ വര്‍ധനവ് ഉണ്ടാകും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭകരമായ സമയം. യോജിച്ച ജീവിത പങ്കാളിയെ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. ഭാഗ്യത്തിന്റെ പിന്തുണയും ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications