ആഗസ്റ്റ് മാസം ഇവര്‍ അതിസമ്പന്നരാകും... സൗഭാഗ്യങ്ങളുടെ പെരുമഴ; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണകരമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.
ഈ മാസം വളരെ പ്രധാനപ്പെട്ട ഏഴ് ഗ്രഹങ്ങളുടെ സംക്രമണമാണ് നടക്കാന്‍ പോകുന്നത്. സൂര്യന്‍, ചൊവ്വ, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍, ശനി എന്നീ ഗ്രഹങ്ങളാണ് ആഗസ്റ്റ് മാസത്തില്‍ തങ്ങളുടെ സഞ്ചാരദിശ മാറ്റുന്നത്. ആഗസ്റ്റ് ആദ്യം തന്നെ ബുധന്‍ ചിങ്ങം രാശിയില്‍ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. നേരത്തെ തന്നെ ശുക്രന്‍ ചിങ്ങം രാശിയിലുണ്ട്.

ആഗസ്റ്റ് 16 ന് ബുധനും ശുക്രനും സഞ്ചരിക്കുന്ന ചിങ്ങം രാശിയിലേക്ക് സൂര്യന്‍ എത്തുന്നതോടെ ഇവിടെ ത്രിഗ്രഹി യോഗം രൂപപ്പെടും. ഇത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടമാകും. തുടര്‍ന്ന് ആഗസ്റ്റ് 18 ന് ശനി പൂര്‍വഭദ്രപാദ നക്ഷത്രത്തിന്റെ ആദ്യപാദത്തില്‍ പ്രവേശിക്കും. ഓഗസ്റ്റ് 25 ന് ശുക്രന്‍ കന്നി രാശിയിലേക്കും 26 ന് ചൊവ്വ മിഥുനം രാശിയിലും പ്രവേശിക്കും. ഈ മാസം അവസാനിക്കും മുന്‍പ് വ്യാഴവും സൂര്യനും അവയുടെ നക്ഷത്രരാശികളെ മാറ്റും.
ചന്ദ്രന്റെ ചലനത്തിലും മാറ്റം കാണാം. ഇതെല്ലാം പന്ത്രണ്ട് രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് അനിതരസാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ കാലയളവില്‍ പ്രയോജനം ലഭിക്കാന്‍ പോകുന്നതെന്ന് നോക്കാം.
മിഥുനം
ഏഴ് ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ വരുന്ന മാറ്റം ആഗസ്റ്റ് മാസത്തില്‍ മിഥുനം രാശിക്കാര്‍ക്ക് ഗുണപരമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധവനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ യോഗം കാണുന്നു. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളില്‍ മികച്ച വിജയം നേടാനാകും.
ധനു
ഏഴ് ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ വരുന്ന മാറ്റം ആഗസ്റ്റ് മാസത്തില്‍ ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ ഉയരത്തിലെത്താന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. പിതൃസ്വത്ത് താനെ കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി രണ്ടിരട്ടിയായി വര്‍ധിക്കാന്‍ കാരണമാകും.
കന്നി
ഏഴ് ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ വരുന്ന മാറ്റം ആഗസ്റ്റ് മാസത്തില്‍ അനുകൂലഫലങ്ങള്‍ സമ്മാനിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.












Click it and Unblock the Notifications