Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും, പുതിയ കാര്‍ സ്വന്തമാക്കും, പൊന്നുകൊണ്ട് മൂടും; ഇവരുടെ സമയം തെളിഞ്ഞു

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ ഈ രാശി മാറ്റത്തെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഒരേ രാശിയില്‍ ഒന്നിലേറെ ഗ്രഹങ്ങള്‍ സംയോജിക്കുമ്പോഴാണ് രാജയോഗങ്ങള്‍ രൂപപ്പെടുക. പൊതുവെ ഒന്നോ രണ്ടോ ഗ്രഹങ്ങളാണ് ഒരു രാശിയില്‍ സംയോജിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴിതാ ആറ് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ എത്താന്‍ പോകുകയാണ്.

astrology

വേദ ജ്യോതിഷത്തില്‍ അപൂര്‍വമായി മാത്രം നടക്കുന്ന ഗ്രഹസംഗമം ആണിത്. മീനം രാശിയില്‍ ആണ് ഈ സംഗമം നടക്കാന്‍ പോകുന്നത്. രാഹു, ശുക്രന്‍, ശനി, ബുധന്‍, സൂര്യന്‍, ചന്ദ്രന്‍ എന്നീ ആറ് ഗ്രഹങ്ങള്‍ ആണ് മീനം രാശിയില്‍ ഒന്നിക്കാന്‍ പോകുന്നത്. മാര്‍ച്ച് 29 നാണ് ഈ അപൂര്‍വ സംഗമം നടക്കാന്‍ പോകുന്നത്. 57 വര്‍ഷങ്ങള്‍ക്ക് ശേഷാണ് ആറ് ഗ്രഹങ്ങള്‍ മീനം രാശിയില്‍ സംക്രമിക്കുന്നത്.

പന്ത്രണ്ട് രാശിക്കാരിലും വലിയ സ്വാധീനമാണ് ഇത് ചെലുത്താന്‍ പോകുന്നത്. എന്നാല്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങളാണ് സമ്മാനിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

മിഥുനം

മീനം രാശിയില്‍ ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് സംക്രമിക്കുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ തേടിയെത്തും. കൃഷി, വ്യാപാരം എന്നീ മേഖലകൡ പ്രവര്‍ത്തിക്കുന്നവര്‍ക്കും ശുഭകരമായ സമയമായിരിക്കും.

കന്നി

മീനം രാശിയില്‍ ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് സംക്രമിക്കുന്നത് കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം നേടും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പിതൃസ്വത്ത് താനെ കൈയിലെത്തും.

കുംഭം

മീനം രാശിയില്‍ ആറ് ഗ്രഹങ്ങള്‍ ഒന്നിച്ച് സംക്രമിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാനിടയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+