Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം മാറി, സമ്പന്നരാകാന്‍ പോകുന്നു, വരുമാനം കൂടും..; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ചലനത്തിലെ വ്യതിയാനത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലമാണെങ്കില്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണം ചെയ്യും.

ഒക്ടോബര്‍ മാസം ആരംഭിച്ചിരിക്കുകയാണ്. ഈ മാസത്തില്‍ ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളും രാശി മാറുന്നുണ്ട്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഇത് സാമ്പത്തികമായി ഇവരെ ഒരുപാട് സഹായിക്കും. ഒക്ടോബര്‍ മാസത്തില്‍ ലക്ഷ്മീ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

astrology

മേടം

ഒക്ടോബര്‍ മാസം മേടം രാശിക്കാര്‍ക്ക് ഗുണപരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇക്കാലയളവില്‍ സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും. സന്താനങ്ങളില്‍ നിന്ന് ശുഭ വാര്‍ത്ത കേള്‍ക്കാനാകും.

മിഥുനം

ഒക്ടോബര്‍ മാസം മേടം രാശിക്കാര്‍ക്കും ശുഭകരമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളുടെ കൈയിലെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട് നിര്‍മാണം പൂര്‍ത്തിയാക്കി താമസം തുടങ്ങും. പുതിയ വീട്ടില്‍ ആഡംബര ജീവിതം കാത്തിരിക്കുന്നു.

വൃശ്ചികം

ഒക്ടോബര്‍ മാസം വൃശ്ചികം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. പൂര്‍വിക സ്വത്ത് കൈയില്‍ വന്ന് ചേരും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് ലാഭം കൊയ്യാനാകും. സമൂഹത്തില്‍ ആദരവും പ്രശസ്തിയും ലഭിക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കൈവരിക്കാം. കലാ കായിക പ്രതിഭകള്‍ക്ക് അര്‍ഹിച്ച ആദരം ലഭിക്കും.

ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്‌നം പൂവണിയും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര വേണ്ടി വന്നേക്കാം. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘ നേരം ചെലവഴിക്കാന്‍ സാധിക്കും. പങ്കാളിയുടെ ആവശ്യങ്ങള്‍ നടത്തി കൊടുക്കാന്‍ പ്രാപ്തനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+