ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രണം എല്ലാ രാശിക്കാരേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.
മാര്‍ച്ച് 15 ന് സൂര്യന്‍ മീനം രാശിയിലേക്ക് കടന്നതോടെ മീനത്തിന് തുടക്കമായി. ഏപ്രില്‍ 14 വരെ മീനം രാശിയില്‍ സൂര്യനുണ്ടാകും. മീന മാസത്തില്‍ നിരവധി ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നു. മീനം 11 വരെ ശുക്രന്‍ മീനം രാശിയില്‍ തുടരും. ബുധന്‍ മീനം 26 വരെ കുംഭത്തിലും പിന്നീട് മീനത്തിലേക്കും അതിന്റെ രാശിമാറ്റും. ചൊവ്വ മീനം 19-ന് മീനം രാശിയിലേക്ക് എത്തിച്ചേരുന്നതാണ്.
വ്യാഴം ഈ ദിവസങ്ങളില്‍ അതിന്റെ നേര്‍ഗതി സഞ്ചാരം മീനത്തില്‍ ആരംഭിക്കുന്നു. ശനി മീനം രാശിയില്‍ തന്നെ തുടരുന്നു. ഒരു മാസത്തിനുള്ളില്‍ ഇത്രയും ഗ്രഹമാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനാല്‍ തന്നെ ജ്യോതിഷ പ്രകാരം ഈ ദിവസങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. മീനം കഴിയുന്നതോടെ വിഷു ആഘോഷത്തിലേക്കും വിശ്വാസികള്‍ കടക്കാനിരിക്കുകയാണ്.
മീനത്തിലെ ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ എല്ലാ വ്യക്തികളയേും സ്വാധീനിക്കും. എന്നാല്‍ ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും വാഗ്ദാനം ചെയ്യുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യനക്ഷത്രക്കാര്‍ എന്ന് നമുക്ക് നോക്കാം...
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് മീനം രാശിയിലെ ഗ്രഹ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. കുടുംബത്തില്‍ വിവാഹം, ജനനം, ജന്മദിനം, വിവാഹ നിശ്ചയം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.
ഭരണി
മീനം രാശിയിലെ ഗ്രഹ മാറ്റങ്ങള്‍ ഭരണി നക്ഷത്രക്കാര്‍ക്ക് ഗുണകരമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അത് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതനേട്ടം കൊണ്ട് വരും
പൂയം
പൂയം നക്ഷത്രക്കാര്‍ക്ക് മീനം രാശിയിലെ ഗ്രഹ മാറ്റങ്ങള്‍ ഗുണം ചെയ്യും. പലവഴിക്ക് പണം കൈയിലെത്തും. സ്വന്തമായി ഒരു വീട് എന്ന ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ സാമ്പത്തിക ലാഭം എന്നിവ തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താനാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അതിനുള്ള അവസരങ്ങള്‍ നിങ്ങളിലേക്ക് തേടി എത്തും












Click it and Unblock the Notifications