കൈ നിറയെ സ്വര്‍ണവും പണവും, ആസ്തി നാലിരട്ടി വരെ വര്‍ധിക്കും; സെപ്തംബറില്‍ ഈ രാശിക്കാര്‍ സമ്പന്നരാകും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം അനുകൂലഫലം സമ്മാനിക്കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് പ്രതികൂലമായിരിക്കും.
ഇന്ന് പുതിയ മാസം പിറന്നിരിക്കുകയാണ്. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ ഒമ്പതാമത്തെ മാസമാണ് ഇത്. സെപര്തംബര്‍ മാസത്തില്‍ല നിരവധി ഗ്രഹ സംക്രമണങ്ങള്‍ ആണ് നടക്കാന്‍ പോകുന്നത്. ഇത് വഴി ഈ മാസം മുഴുവന്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യമാണ് ലഭിക്കാന്‍ പോകുന്നത്. എല്ലാ രാശിക്കാരിലും ഇത് പ്രതിഫലിക്കുമ്പോഴും ചില രാശിക്കാര്‍ക്ക് അനുകൂല ഫലം സമ്മാനിക്കും.

സെപ്തംബര്‍ 4 ന് ശുക്രന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഈ സമയം തന്നെ വ്യാഴം മേടം രാശിയിലേക്കെത്തും. സെപ്റ്റംബര്‍ 16 ന് ബുധന്‍ ചിങ്ങം രാശിയില്‍ സംക്രമിക്കും. സെപ്റ്റംബര്‍ 17-ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ കന്നിരാശിയില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 24 ന് ചൊവ്വ കന്നിരാശിയില്‍ അസ്തമിക്കുകയും ചെയ്യും. ഈ ഗ്രഹമാറ്റങ്ങള്‍ ഏാെതക്കെ രാശിക്കാര്‍ക്കാണ് ഗുണപരമാകുന്നത് എന്ന് പരിശോധിക്കാം.
ഇടവം
വിവിധ ഗ്രഹ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യങ്ങളാണ് ഈ മാസം സമ്മാനിക്കുക. ജീവിതത്തില്‍ വലിയ സമ്പത്തും പ്രശസ്തിയും ആര്‍ജ്ജിക്കാന്‍ സാധിക്കും. കുടുംബാഗംങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായി വരുമാനം ലഭിക്കും.
ധനു
ബുധന്റെ ചിങ്ങം രാശിയിലെ സംക്രമണം ധനു രാശിക്കാര്‍ക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണകരമായി ഭവിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥാടനത്തിന് പോകാന്‍ സാധ്യത കാണുന്നു. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
കര്‍ക്കടകം
വിവിധ ഗ്രഹ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം, വെള്ളഇ പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച സമയം.
വൃശ്ചികം
വിവിധ ഗ്രഹ സംക്രമണം വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങളും ഭാഗ്യവും നല്‍കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുകൂല സമയം. കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷം രൂപപ്പെടും. ഉന്നത നിലവാരമുള്ള ജീവിതം നയിക്കാനാകും.
മിഥുനം
കര്‍ക്കടകം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇത് അവരുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതി സമ്മാനിക്കും. ഏറെ നാളായി മുടങ്ങി കിടന്ന ഗ്രഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും. പുതിയ വീട്ടില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ആവോളമുണ്ടാകും. ഇത് വഴി ആഡംബര ജീവിതം നിങ്ങള്‍ക്ക് സാധ്യമാകും.
തുലാം
വിവിധ ഗ്രഹ സംക്രമണം തുലാം രാശിക്കാര്‍ക്ക് ഈ മാസം അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. അധിക വരുമാന സ്രോതസുകളും തുറക്കപ്പെടും. ഇത് നിങ്ങളുടെ ആസ്തിയില്‍ വലിയ വര്‍ധനവിന് വഴി തെളിക്കും. ഏതൊരു കാര്യത്തിനും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിരുപാധിക പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.












Click it and Unblock the Notifications