സൗഭാഗ്യങ്ങളുടെ പെരുമഴ, ആസ്തിയും കൂടും; ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാര്‍ സമ്പന്നരാകും
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിശ്ചിത സമയത്തില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം വളരെ അനുകൂലമായ ഫലമായിരിക്കും സമ്മാനിക്കുക.
ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ പ്രധാനമായ മൂന്ന് ഗ്രഹ സംക്രമണങ്ങളാണ് നടക്കാന്‍ പോകുന്നത്. ജൂലൈ ഒന്നിന് ചൊവ്വ ചിങ്ങം രാശയിലേക്ക് പ്രവേശിക്കും. ജൂലൈ ഏഴിന് ശുക്രനും ചിങ്ങം രാശിയിലേക്ക് എത്തും. ജൂലൈ എട്ടിന് ബുധനും ചിങ്ങം രാശിയിലേക്കെത്തുകയാണ്. അതായത് ചിങ്ങം രാശിയില്‍ മൂന്ന് പ്രധാന ഗ്രഹങ്ങളുടെ സംക്രമണത്തിനാണ് ജൂലൈ ആദ്യവാരം സാക്ഷിയാകാനൊരുങ്ങുന്നത്.

മേടം
ചിങ്ങം രാശിയിലെ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം മേടം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായിരിക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരായിരിക്കും. അതിനാല്‍ തന്നെ നിങ്ങളോട് എല്ലാവര്‍ക്കും പ്രത്യേക മമതയും താല്‍പര്യവും ഉണ്ടായിരിക്കും.
ജോലി സംബന്ധമായോ പഠന സംബന്ധമായോ ആവശ്യങ്ങള്‍ക്കായി പുതിയ സ്ഥലത്തേക്ക് മാറേണ്ടി വന്നേക്കാം. ഈ സാഹചര്യത്തില്‍ പുതിയ ആളുകളുമായുള്ള നിങ്ങളുടെ ബന്ധങ്ങളും സമ്പര്‍ക്കങ്ങളും വര്‍ധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വലിയ പിന്തുണ നിങ്ങളെ തേടിയെത്തും.
ചിങ്ങം
ചിങ്ങം രാശിയിലെ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്കും ശുഭകരമായിരിക്കും. ഇക്കാലയളവില്‍ ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഉയര്‍ന്ന അവസ്ഥയിലായിരിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ധനലാഭത്തിനുള്ള അവസരങ്ങളുണ്ട്. എന്ത് കാര്യം ചെയ്താലും ഭാഗ്യം പൂര്‍ണ്ണമായി പിന്തുണയ്ക്കും. മുന്‍കാലങ്ങളില്‍ കൊടുത്ത കടങ്ങളെല്ലാം തിരികെ ലഭിക്കും. അതിനാല്‍ ആസ്തിയില്‍ വര്‍ധനവിന് സാധ്യത കാണുന്നു.
ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ക്ക് സാധ്യത. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇക്കാലയളവില്‍ നേട്ടം കൊയ്യാം.
തുലാം
ചിങ്ങം രാശിയിലെ മൂന്ന് ഗ്രഹങ്ങളുടെ സംക്രമണം തുലാം രാശിക്കാര്‍ക്കും അനുകൂലമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് സാധിക്കും. ഏറെ നാളായി മുടങ്ങികിടക്കുന്ന ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.


Click it and Unblock the Notifications