അഹങ്കാരം നല്ലതിനാവില്ല, പ്രശ്‌നങ്ങൾ പിന്നാലെയുണ്ട്; ഈ രാശിക്കാര്‍ക്ക് ഏറ്റവും മോശം സമയം
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. ഓരോ രാശിമാറ്റത്തെയും ഇവര്‍ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ജൂണ്‍ 17 ന് കേതു , രാഹു , ശനി എന്നീ ഗ്രഹങ്ങള്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ചില മാറ്റങ്ങള്‍ ശുഭകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമ്പോള്‍ മറ്റ് ചിലത് അപകടകരമായി കണക്കാക്കപ്പെടുന്നു. രാഹു - കേതു ശനി എന്നീ ഗ്രഹങ്ങളുടെ വക്രഗതി മിക്ക രാശിക്കാരെയും പ്രതികൂലമായാണ് ബാധിക്കുന്നത്.
ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ പിന്നോക്ക ചലനം ഇനി വരുന്ന 6 മാസത്തേക്ക് തുടരുമെന്നാണ് ജ്യോതിഷ വിദഗ്ദര്‍ പറയുന്നത്. അതുകൊണ്ട് തന്നെ അടുത്ത ആറ് മാസത്തേക്ക് ചില രാശിക്കാര്‍ക്ക് ഏറ്റവും വലിയ മോശം സമയം പ്രതീക്ഷിക്കാം. അടുത്ത ആറ് മാസത്തേക്ക് ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കര്‍ക്കിടക രാശിക്കാര്‍ ഈ സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഈ സമയത്ത് വരുന്ന വരവ് ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. വിവേകത്തോടെ പണം ചെലവഴിക്കണം. തൊഴില്‍ ചെയ്യുന്നവര്‍ എല്ലാ രീതിയിലുള്ള അഹങ്കാരവും മാറ്റം വരുത്തണം. ഇല്ലെങ്കില്‍ ജോലി നഷ്ടപ്പെടാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്.
ഈ രാശിക്കാര്‍ക്ക് ഓഫീസില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഈ മാനസികമായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
അടുത്ത ആറ് മാസത്തേക്ക് ചിങ്ങം രാശിക്കാര്‍ക്ക് വേദനകള്‍ നിറഞ്ഞ ദിവസമായിരിക്കും. ഈ സമയത്ത് നിങ്ങളോട് ജോലിയോട് വെറുപ്പ് തോന്നും. പുതിയ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇടപാടുകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. എന്ത് കാര്യത്തിനും പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചിന്തിക്കേണ്ടതുണ്ട്. മൂന്ന് ഗ്രഹങ്ങളുടെ വക്രഗതിയെ തുടര്‍ന്ന് ഉയര്‍ന്ന സമ്മര്‍ദ്ദവും മാനസിക പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരും .
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് പ്രതികൂലമായ സാഹചര്യങ്ങളുണ്ടായേക്കാം. വ്യക്തി ജീവിതത്തിലും തൊഴില്‍ ജീവിതത്തിലും വലിയ തടസങ്ങള്‍ നേരിട്ടേക്കാം. ഈ സമയത്ത് അര്‍ത്ഥശൂന്യമായ സംഭാഷണങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തികമായി ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ സഹായത്തോടെ പല കാര്യങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തും.


Click it and Unblock the Notifications