Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിസിനസില്‍ പുരോഗതി, സാമ്പത്തിക ലാഭം വരും; ഈ രാശിക്കാര്‍ക്ക് 15 നാള്‍ നേട്ടങ്ങളെത്തും

ഓഗസ്റ്റ് മാസം ജ്യോതിഷത്തില്‍ വളരെ സവിശേഷമായൊരു കാലയളവാണ്. പല ഗ്രഹങ്ങളും അവയുടെ സ്ഥാനം മാറുന്ന മാസം എന്ന പ്രത്യേകതയും ഓഗസ്റ്റിനുണ്ട്. ഇത് പലരാശിക്കാരുടെ ജീവിതത്തില്‍ പല തരത്തില്‍ സ്വാധീനിച്ചേക്കാം. ശുഭകരമോ, അശുഭകരമോ ആയ കാര്യങ്ങള്‍ അതുവഴി സംഭവിച്ചേക്കാം. ഗ്രഹങ്ങളുടെ സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തില്‍ സംഭിക്കാം.

ഓഗസ്റ്റ് ഏഴിന് ശുക്രന്‍ രാശിമാറിയിരിക്കുകയാണ്. 17ന് സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തില്‍ പ്രവേശിക്കും. 18ന് ചൊവ്വ ചിങ്ങം വിട്ട് കന്നി രാശിയില്‍ പ്രവേശിക്കും. ഈ ദിവസം കര്‍ക്കിടകത്തില്‍ ശുക്രന്‍ ഉദിക്കുകയും ചെയ്യും. ഈ മാസം 24ന് ബുധന്‍ ചിങ്ങത്തില്‍ വക്രഗതിയില്‍ ചലിക്കും. അതിലൂടെ ചില പ്രത്യേക രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

astrology-august

മേടം: മേടം രാശിക്കാര്‍ക്ക് ഓഗസ്റ്റിലെ ഗ്രഹ സംക്രമണം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. കരിയറില്‍ പ്രതീക്ഷിക്കാത്ത നിലയില്‍ മാറ്റങ്ങളുണ്ടാവും. നിങ്ങളെ നേടി ശുഭകരമായ വാര്‍ത്തകളെത്തും. നിങ്ങളുടെ പദ്ധതികളും ഈ കാലയളവില്‍ വിജയിക്കും. മുടങ്ങി കിടക്കുന്ന ജോലികളെല്ലാം തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാനാവും.

ബിസിനസില്‍ അപ്രതീക്ഷിതമായ ലാഭം ഉണ്ടാവും. പ്രണയിക്കുന്നവരാണെങ്കില്‍ അവരുടെ ജീവിതത്തിലും ഈ മാസം സവിശേഷ സ്ഥാനം ഉള്ളതായിരിക്കും. അതേസമയം പങ്കാളിയുമായി സ്വരച്ചേര്‍ച്ച ഉണ്ടാവും. പുതിയ ജോലി ആരംഭിക്കും.

ഇടവം: സാമ്പത്തിക പ്രശ്‌നങ്ങള്‍ മാറികിട്ടും. മികച്ച രീതിയില്‍ നിങ്ങള്‍ സമ്പാദിച്ച് തുടങ്ങും. കൂടുതല്‍ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങും. അതിലൂടെ ഫിസിക്കലി ഫിറ്റായിരിക്കാന്‍ ഇടവത്തിലുള്ളവര്‍ ശ്രദ്ധിക്കും.

സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ജോലിയെയും കുടുംബ ജീവിതത്തെയും പ്രത്യേകമായി ബാലന്‍സ് ചെയ്യാന്‍ സാധിക്കും. സ്ഥാപനങ്ങളില്‍ നിങ്ങള്‍ക്കുള്ള മത്സരക്ഷമതയും വീണ്ടെടുക്കാന്‍ സാധിക്കും.

മിഥുനം: ഈ രാശിക്കാര്‍ക്ക് ഓഗസ്റ്റ് മാസം പ്രത്യേകതകള്‍ ഉള്ളതാണ്. പ്രതീക്ഷിച്ചതിലും വലിയ വിജയ നിങ്ങള്‍ കൈവരിക്കും. വിവാഹത്തിന് നല്ല ബന്ധം ഈ മാസം വന്നുചേരും. ഓഫീസിലെ ജോലികളില്‍ നിങ്ങളെ തേടി അഭിനന്ദനങ്ങള്‍ എത്തും.

കരിയറുമായി ബന്ധപ്പെട്ട് സ്വാധീനമുള്ളവരെ കണ്ടുമുട്ടും. അത് ശുഭകരവും ഫലപ്രദവുമായി മാറും. പണം നിക്ഷേപിക്കുന്നതിന് കുറിച്ച് ഈ സമയം ചിന്തിക്കുന്നുണ്ടെങ്കില്‍, അത് ഉടനെ ചെയ്യരുത്. ഒന്ന് കാത്തിരിക്കണം.

ചിങ്ങം: ഓഗസ്റ്റ് മാസം ചിങ്ങം രാിക്കാര്‍ക്ക് ഏറെ വിശേഷപ്പെട്ടതാണ്. കരിയറില്‍ വിജയവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തും. ബിസിനസ്സില്‍ എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഇത് ശരിയായ സമയമാണ്. ഭാവിയില്‍ ഈ പദ്ധതികളില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.

കുടുംബത്തില്‍ തന്നെ പിതാവുമായും, മറ്റ് കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും. തൊഴിലില്‍ അവരിലൂടെ ലഭിക്കുന്ന സഹകരണവും ഗുണം ചെയ്യും. ജീവിത പങ്കാളിയുടെ പിന്തുണയും ഈ അവസരത്തില്‍ നേട്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+