ഒന്നും രണ്ടുമല്ല, ജനുവരിയില്‍ മാത്രം ആറ് രാജയോഗം... ഇവര്‍ക്കിനി നല്ലകാലം..!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറാറുണ്ട്. സംക്രമണം എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം അനുകൂല ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ലോകം പുതുവര്‍ഷത്തിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുകയാണ്. ജ്യോതിഷപരമായും ഏറെ സവിശേഷതകളാണ് പുതുവര്‍ഷത്തില്‍ കാത്തിരിക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യ മാസമായ ജനുവരിയില്‍ മാത്രം ആറ് രാജയോഗങ്ങളാണ് രൂപപ്പെടാന്‍ പോകുന്നത്. ശുക്രന്‍, ചൊവ്വ, ബുധന്‍, സൂര്യന്‍ എന്നിവ മകരം രാശിയില്‍ സംഗമിക്കുന്നതിനാലാണ് ആറ് രാജയോഗങ്ങള്‍ രൂപപ്പെടുന്നത്.
ജനുവരി 24 നാണ് ശുക്രന്‍, ചൊവ്വ, ബുധന്‍, സൂര്യന്‍ എന്നിവ ശനിയുടെ രാശിയായ മകരത്തില്‍ സംഗമിക്കുന്നത്. നാല് ഗ്രഹങ്ങളും കൂടിച്ചേരുന്നത് വഴി ചതുര്‍ഗ്രഹി യോഗം, ബുധനും സൂര്യനും കൂടിച്ചേര്‍ന്ന് ബുധാദിത്യ യോഗം ബുധനും ശുക്രനും കൂടിച്ചേര്‍ന്ന് ലക്ഷ്മി നാരായണ യോഗം ശുക്രനും സൂര്യനും കൂടിച്ചേര്‍ന്ന് ശുക്രദിത്യ യോഗം, ചൊവ്വയും സൂര്യനും കൂടിച്ചേര്‍ുന്ന് മംഗളാദിത്യ യോഗം, ശനിയുടെ രാശിയിലെ സൂര്യ സംക്രമണം വഴി സമസപ്തക യോഗം എന്നിവയാണ് രൂപം കൊള്ളുന്നത്.
12 രാശിക്കാരിലും ഈ രാജയോഗങ്ങള്‍ പല തരത്തിലുള്ള ഫലങ്ങള്‍ സമ്മാനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ആറ് രാജയോഗങ്ങളുടേയും ഫലം ലഭിക്കും. ഏതൊക്കെയാണ് ജനുവരിയിലെ ആ ഭാഗ്യ രാശികളെന്നും എന്തെല്ലാം നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക എന്നും നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ജനുവരിയില്‍ രൂപപ്പെടുന്ന ആറ് രാജയോഗങ്ങളും അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. പലവഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും. ഏറെ നാളായി സര്‍ക്കാര്‍ ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ ഫലം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും.
ഇടവം
ജനുവരിയില്‍ രൂപപ്പെടുന്ന ആറ് രാജയോഗങ്ങളും ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യ ദേവതയുടെ അനുഗ്രഹം ലഭിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. ജോലിയിലോ ബിസിനസിലോ മാറ്റങ്ങളും പെട്ടെന്നുള്ള നേട്ടങ്ങളും കൊണ്ടുവരും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ബിസിനസില്‍ വലിയ ഉയരങ്ങള്‍ കീഴടക്കും.












Click it and Unblock the Notifications