സ്വപ്‌നം കണ്ട ജീവിതം കണ്‍മുന്നില്‍.. ബംപര്‍ ലോട്ടറിയടിക്കും; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഒമ്പത് ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറ്റം നടത്താറുണ്ട്. ഇതിനെ സംക്രമണം, ഗ്രഹങ്ങളുടെ രാശി പരിവര്‍ത്തനം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം പന്ത്രണ്ട് രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. 2025 പിറന്നിട്ട് ഏഴാം മാസം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. ജൂലൈയില്‍ നിരവധി ഗ്രഹങ്ങളാണ് രാശി മാറ്റത്തിന് തയ്യാറെടുക്കുന്നത്. ജൂലൈ മാസത്തില്‍ ശനി, വ്യാഴം, ചൊവ്വ, ബുധന്‍, സൂര്യന്‍, ശുക്രന്‍, കേതു തുടങ്ങിയ ഗ്രഹങ്ങളിലാണ് മാറ്റങ്ങളുണ്ടാകുന്നത്.

അടുത്ത മാസം സൂര്യന്‍ മിഥുനം രാശിയിലേക്കും കര്‍ക്കിടകം രാശിയിലേക്കും മാറുന്നുണ്ട്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. സമൃദ്ധിയുടേയും സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനായ ശുക്രനാകട്ടെ മേടം രാശിയിലേക്കും പിന്നീട് ഇടവം രാശിയിലേക്കും മാറും. ഗ്രഹങ്ങളുടെ അധിപനും ദേവഗുരു ബൃഹസ്പതിയുടെ പ്രതീകവുമായ വ്യാഴം മിഥുനം രാശിയില്‍ ഉദിക്കും.
കര്‍മ്മത്തിന്റേയും നീതിയുടേയും ദേവനായ ശനി മീനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നതും നിഴല്‍ ഗ്രഹമായ കേതു ചിങ്ങം രാശിയിലേക്കും കുംഭം രാശിയിലേക്കും മാറുന്നതും ജൂലൈ മാസത്തിലാണ്. ഗ്രഹങ്ങളുടെ ഈ മാറ്റം ജൂലൈ മാസത്തില്‍ എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനിതര സാധാരണമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.
ഇടവം
ജൂലൈ മാസത്തിലെ ഗ്രഹങ്ങളുടെ രാശി മാറ്റം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്താനുള്ള അവസരവും വന്നെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ്. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമവും വിജയിക്കും.
ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണമാകും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ജൂലൈ മാസത്തിലെ ഗ്രഹങ്ങളുടെ രാശി മാറ്റം ഗുണകരമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് കാണുന്നു. ബംപര്‍ സമ്മാനം പോലും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
കുടുംബത്തില്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ നടക്കാനുള്ള ശക്തമായ സാധ്യത കാണുന്നു. ഏത് കാര്യം ചെയ്യുമ്പോഴും സുഹത്തുക്കളുടേയും ബന്ധുക്കളുടേയും പിന്തുണ ലഭിക്കും. കുടുംബ ബന്ധങ്ങള്‍ ദൃഢമാകും. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. സന്താനങ്ങളില്‍ നിന്ന് ശുഭവാര്‍ത്ത കേള്‍ക്കാനിടയാകും.
കന്നി
ജൂലൈ മാസത്തിലെ ഗ്രഹങ്ങളുടെ രാശി മാറ്റം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. സ്വപ്‌നം കണ്ട ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും.












Click it and Unblock the Notifications