കര്‍ക്കിടകം വാരിക്കോരി അനുഗ്രഹം ചൊരിയും; ഇതാണോ നിങ്ങളുടെ രാശി?
ഹൈന്ദവ വിശ്വാസപ്രകാരം ഏറെ പ്രധാനപ്പെട്ട മലയാള മാസമാണ് കര്‍ക്കിടകം. ഈ വര്‍ഷം ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് കര്‍ക്കിടക മാസം. ഈ സമയം ജ്യോതിഷപരമായി ചില പ്രധാന ഗ്രഹമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് അനുകൂലമാകുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് വിപരീത ഫലമായിരിക്കും എന്ന് മാത്രം.
കര്‍ക്കിടകത്തിന്റെ ആരംഭത്തില്‍ തന്നെ ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ കര്‍ക്കിടകത്തിലേക്ക് സംക്രമിച്ചിരുന്നു. ഇത് തന്നെ ഈ മാസത്തിന്റെ ഏറ്റവും വലിയ സവിശേഷതയായാണ് കണക്കാക്കുന്നത്. ഇന്ന് മുതല്‍ കര്‍ക്കിടകം 9 ന് ശുക്രന്‍ ഇടവം രാശിയില്‍ നിന്ന് മിഥുനം രാശിയിലേക്ക് മാറിയിരിക്കുകയാണ്. ഈ മാറ്റം വൈകാരികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

കര്‍ക്കിടകക്കൂറ്, മിഥുനക്കൂറ് എന്നിവയില്‍ ജനിച്ചവര്‍ക്ക് പ്രത്യേകിച്ചും ഇത് ഗുണം ചെയ്യും. ശുക്രനെ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമ്പത്തിന്റേയും ദാതാവായാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കുന്ന ബുധന്‍ കര്‍ക്കിടക മാസത്തില്‍ വക്രഗതിയില്‍ ആയിരിക്കും സഞ്ചരിക്കുക. അതേസമയം ചന്ദ്രന്റെ അനുഗ്രഹം ഇക്കാലയളവില്‍ വളരെയധികമുണ്ടായിരിക്കും.
ചന്ദ്രന്റെ ദിനേനയുള്ള നക്ഷത്രമാറ്റങ്ങള്‍, തിഥി, കരണം എന്നിവ ശുഭമുഹൂര്‍ത്തങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രധാനമാണ്. കാരണം കര്‍ക്കിടകം ചന്ദ്രന്റെ രാശിയാണ്. അതേസമയം ദേവഗുരു വ്യാഴം ഇടവം രാശിയില്‍ തുടരുന്നു, ഇത് കര്‍ക്കിടകക്കൂറിന് (പുണര്‍തം, പൂയം, ആയില്യം) ശുഭഫലങ്ങള്‍ നല്‍കും എന്നാണ് ജ്യോതിഷികളുടെ പക്ഷം. ശനി മീന രാശിയില്‍ തന്നെ സ്ഥിതി ചെയ്യും.
കര്‍ക്കിടക മാസത്തിലെ ഈ ഗ്രഹ മാറ്റങ്ങള്‍ 12 രാശിക്കാരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരേ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ഈ ഭാഗ്യരാശികള്‍ എന്ന് നമുക്ക് നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം മാസത്തിലെ ഗ്രഹ മാറ്റങ്ങള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാം സഫലീകരിക്കപ്പെടും. ജോലി സംബന്ധമായോ ഉപരിപഠനത്തിന് വേണ്ടിയോ വിദേശ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം.
കന്നി
കര്‍ക്കിടകം മാസത്തിലെ ഗ്രഹ മാറ്റങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബരപൂര്‍ണവും സന്തുഷ്ടകരവുമായ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സാമ്പത്തികമായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും.
ധനു
കര്‍ക്കിടകം മാസത്തിലെ ഗ്രഹ മാറ്റങ്ങള്‍ ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് വലിയ നേട്ടം കൊയ്യാം. സ്വര്‍ണം പോലെ വില പിടിപ്പുള്ള വസ്തുക്കള്‍ നിങ്ങളെ തേടിയെത്തും. കോടതി വ്യവഹാരങ്ങളില്‍ വിജയം കൊയ്യാം. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു.
കര്‍ക്കിടക മാസം രാമായണ മാസം എന്നാണ് അറിയപ്പെടുന്നത്. കര്‍ക്കിടക മാസത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണം മുഴങ്ങും. കര്‍ക്കിടകത്തിലെ അമാവാസി ദിനത്തില്‍ പിതൃതര്‍പ്പണം, ബലിതര്‍പ്പണം തുടങ്ങിയ ആചാരങ്ങള്‍ പിതൃപൂജയും നടത്താറുണ്ട്. ഈ മാസത്തില്‍ നാലമ്പല ക്ഷേത്ര ദര്‍ശനം നടത്തുന്നതും ( തൃപ്രയാര്‍, കൂടല്‍മാണിക്യം, മൂഴിക്കുളം, പയ്യമ്മല്‍ ക്ഷേത്രങ്ങള്‍ ) ശുഭകരമാണ്.












Click it and Unblock the Notifications