കണ്ണൂര്‍ മയക്കുമരുന്ന്‌കേസ് : പിടിയിലായദമ്പതികളെ വീണ്ടും ചോദ്യം ചെയ്തു
കണ്ണൂര്‍:മയക്കുമരുന്ന് കേസില്‍ പൊലിസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങിയ ദമ്പതികളായ അഫ്‌സല്‍, ബള്‍ക്കിസ് എന്നിവരെ വീണ്ടും ചോദ്യം ചെയ്തു. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ കണ്ണൂര്‍ തെക്കിബസാര്‍ സ്വദേശി നിസാമിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കണ്ണൂരില്‍ ഒരുകോടിയിലേറെ രൂപയുടെ സിന്തറ്റിക്ക് മയക്കുമരുന്ന് പിടിച്ചകേസില്‍ മുഖ്യപ്രതിയായ ജനീസ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി ബംഗ്‌ളൂരില്‍ പൊലിസ് തെരച്ചില്‍ നടത്തിവരികയാണ്.
ഇതിനിടെ കണ്ണൂരില്‍ കോടികളുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രത്യേക അന്വേഷണം ബംഗ്‌ളൂര് കേന്ദ്രീകരിച്ചു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളായ കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടിയിലെ ജനീസിന്റെ ഒളിത്താവളം ബംഗ്‌ളൂരില്‍ പൊലിസ് കണ്ടെത്തിയതായി സൂചനയുണ്ട്. ഇയാള്‍ അടുത്ത ദിവസം തന്നെ പൊലിസ് വലയിലാകുമെന്നാണ് സൂചന. മയക്കുമരുന്ന് കേസില്‍ കാസര്‍കോട് ഹൊസങ്കടിയില്‍ നിന്നും അന്വേഷണ സംഘംപിടികൂടിയ കണ്ണൂര്‍ തെക്കിബസാര്‍ സ്വദേശിനിസാം അബ്ദുല്‍ ഗഫൂറിനെ(35) ചോദ്യം ചെയ്തപ്പോഴാണ് ജനീസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കണ്ണൂരിലേക്ക് കടത്തിയ കേസില്‍ നിസാമിനൊപ്പം തന്നെ പങ്കാളിത്തമുള്ളയാളാണ് ജനീസ്. രണ്ടുവര്‍ഷം മുന്‍പ് കൊവിഡ് അടച്ചുപൂട്ടലില്‍ നിസാം തുടങ്ങിയ ഓണ്‍ ലൈന്‍ മയക്കുമരുന്ന് വ്യാപാരം കൊഴുപ്പിച്ചതും വളര്‍ത്തിയതും നേരത്തെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടായിരുന്ന ജനീസിന്റെ സഹായത്തോടെയാണ്.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് മയക്കുമരുന്നുമായി കണ്ണൂര്‍ നഗരത്തിലെ പ്ലാസയിലെ പാര്‍സല്‍ ഓഫിസില്‍ നിന്നും പിടിയിലായ അഫസല്‍- ബള്‍ക്കിസ് ദമ്പതികളുംനിസാം, ജനീസ് എന്നിവരും അടുത്ത ബന്ധുക്കളാണ്.കുടുംബബന്ധവും കൈനിറയെ കാശുമെന്ന പ്രലോഭനമാണ് മയക്കുമരുന്ന് ഏജന്റായി പ്രവര്‍ത്തിക്കാന്‍ കാപ്പാട് സി.പി സ്‌റ്റോറില്‍ ഡാഫോഡിസ് വില്ലയില്‍ താമസിക്കുന്ന ദമ്പതികളെ പ്രേരിപ്പിച്ചത്. ഇതിനിടെ ഈ കേസില്‍ നിസാം നല്‍കിയ വിവരങ്ങള്‍ ശരിയാണെന്നു ഉറപ്പുവരുത്തുന്നതിനായി അഫ്‌സല്‍- ബള്‍ക്കീസ് ദമ്പതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരോടൊപ്പം നിസാമിനെയും വീണ്ടും ചോദ്യം ചെയ്യാനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു












Click it and Unblock the Notifications