Get Updates
Get notified of breaking news, exclusive insights, and must-see stories!

Today Horoscope: ഈ നാളുകാർ വസ്തുവകകള്‍ സമ്പാദിക്കും, ഉയര്‍ന്ന ധനലാഭം ഉണ്ടാകും, അസൂയാവഹമായ നേട്ടങ്ങള്‍, നാൾഫലം

മേടം - ഗുണദോഷസമ്മിശ്രമായ സമയമാണ്. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കും. വസ്തുവകകള്‍ സമ്പാദിക്കും. ബന്ധുക്കളുമായുള്ള പിണക്കും തീരും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു നേരിയ തടസ്സത്തിനു സാധ്യത. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. മാനസിക സംഘര്‍ഷം കൂടും. ആരോഗ്യപരമായി നല്ല കാലമല്ല. ഉന്നതവിദ്യാഭ്യാസത്തിന് അനുകൂല സമയം.

ഇടവം - കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്ത സംഗീതാദി കലകളില്‍ താത്പര്യം ലഭിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

മിഥുനം - ബന്ധുക്കളുമായുള്ള പിണക്കം തീരും. ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും. കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും. കലാരംഗത്തു ശോഭിക്കും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു.

Pooradam Day Horoscope

കര്‍ക്കടകം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും. ഗൃഹനിര്‍മ്മാണം നടത്തും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. കര്‍മ്മ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.

ചിങ്ങം - കലാരംഗത്തു ശോഭിക്കും. സ്ത്രീജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. വിവാഹക്കാര്യങ്ങള്‍ ശരിയാകും. പ്രാരംഭബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങള്‍ ശരിയായി നടക്കും. അപവാദങ്ങള്‍ മറികടക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കടബാദ്ധ്യത തീര്‍ക്കാന്‍ പൂര്‍വികസ്വത്ത് വില്‍ക്കേണ്ടി വരും. വ്യാപാരവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും.

കന്നി - പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കണം. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

തുലാം - അപവാദങ്ങള്‍ മറികടക്കും. ജോലിയില്‍ സ്ഥലംമാറ്റത്തിനു സാധ്യത. സമാധാനം നഷ്ടപ്പെടും. ജീവിതരീതി മാറും. കലാരംഗത്തു ശോഭിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം കൂടും. മത്സരവേദികളില്‍ വിജയിക്കുവാന്‍ സാധ്യത.

Pooradam Day Horoscope

വൃശ്ചികം - പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും പ്രശംസ നേടും. ഗൃഹാന്തരീക്ഷം അസംതൃപ്തികരമായിരിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.

ധനു - സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാകും. നല്ല വാര്‍ത്തകള്‍ ശ്രവിക്കും. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്. കുടുംബസൗഖ്യം ഉണ്ടാവും. കര്‍മരംഗത്ത് അനുകൂലാവസ്ഥ. കുടുംബസൗഖ്യം, സന്തോഷാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും.

മകരം - കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും തടസപ്പെടും. അപ്രതീക്ഷിക്കാത്ത അസുഖങ്ങള്‍ പലതും ജീവിതപങ്കാളിക്ക് അനുഭവപ്പെടാം. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും.

കുംഭം - കര്‍മരംഗത്ത് അനുകൂലാവസ്ഥ. രാഷ്ട്രീയക്കാര്‍ക്കു ശോഭിക്കാനാകും. തൊഴിലന്വേഷകര്‍ക്ക് അനുകൂല സമയം. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും. ധനവ്യയം വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം.

മീനം - വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സ്വന്തം താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാതെവരും. ഗൃഹം മോടി പിടിപ്പിക്കാന്‍ പണം ചെലവഴിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+