വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യത, സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഏതു കാര്യത്തില്‍ ഇടപെടുമ്പോവും അല്‍പം ശ്രദ്ധിക്കണം. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ബിസിനസ്സുകാര്‍ അല്‍പം ശ്രദ്ധിക്കണം. വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - കര്‍മരംഗത്തു കൂടുതല്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു ജനാനുകൂല്യം വര്‍ധിക്കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. മനഃസമാധാനം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - പൊതുരംഗത്തു പ്രശസ്തി ആര്‍ജിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി ദൃശ്യമാകും. പൂര്‍വികസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ശത്രുക്കളുടെ ഉപദ്രവം ശക്തിപ്പെടും. പുതിയ സംരംഭങ്ങള്‍ക്കു പ്രാരംഭതടസ്സ ങ്ങളുണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സാമ്പത്തികാഭിവൃദ്ധി, കുടുംബസുഖം എന്നിവ ഉണ്ടാകും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. കലാകാരന്മാര്‍ക്കു പ്രശസ്തി വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - ഉപരിപഠനത്തിന് ആഗ്രഹിക്കു ന്നവര്‍ക്ക് അവസരം ലഭിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. പ്രതിസന്ധികളെ നേരിടാനുള്ള മനഃശക്തി ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സന്താനങ്ങള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബാംഗങ്ങളുമൊത്തു പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. വ്യാപാരരംഗം വിപുലീകരിക്കും.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - സ്വതന്ത്രമായ തൊഴില്‍മേഖല കണ്ടെത്തും. ഉന്നതവ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പ്രതിസന്ധികളില്‍ ഉറച്ച തീരുമാനം എടുക്കേണ്ടിവരും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. ശത്രുക്കളെ സമര്‍ത്ഥമായി നേരിടും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉത്തരവാദിത്തബോധത്തോടെ പെരുമാറും. സാമ്പത്തിക പ്രയാസങ്ങള്‍ തീരും. കാര്‍ഷിക ആവശ്യത്തിനായി പണം ചെലവഴിക്കും.












Click it and Unblock the Notifications