രാജയോഗമല്ല, വിപരീത രാജയോഗം; ഈ 3 രാശിക്കാരുടെ പോക്കറ്റില്‍ ഇനി പണം കുമിഞ്ഞുകൂടും
എല്ലാ ഗ്രഹങ്ങളും രാശി മാറും എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. ഓരോ കാലത്ത് ഗ്രഹങ്ങൾ രാശി മാറ്റം നടത്തും. ഇത് നല്ല ഗുണങ്ങളും ചിലപ്പോഴൊക്കെ ദോഷങ്ങളും കൊണ്ടുവരും. ഗ്രഹങ്ങളുടെ മാറ്റം ചില രാശിക്കാർക്ക് ശുഭകരമായ യോഗവും ചില രാശിക്കാർക്ക് അശുഭകരമായ യോഗകൾ കൊണ്ടുവരും.
ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ നവംബർ 13 ന് രാശി മാറുകയാണ്. ചൊവ്വ നവംബർ 13 ന് ഇടവം രാശിയിൽ സംക്രമിക്കും. പല രാശിക്കാർക്കും ചൊവ്വയുടെ രാശി മാറ്റം വളരെ നല്ല സമയം കൊണ്ടുവരും. ചൊവ്വയുടെ രാശി മാറ്റത്തിലൂടെ വിപരീത രാജയോഗം ആണ് രൂപം കൊള്ളുന്നത്. മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റമായിരിക്കും ഈ രാശി മാറ്റം കൊണ്ടുവരുന്നത്. ആ മൂന്ന് രാശിക്കാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം..

മകരം : ചൊവ്വയുടെ രാശി മാറ്റം ഏറ്റവും കൂടുതൽ ഗുണം ഉണ്ടാക്കുന്നത് മകരം രാശിക്കാർക്കാണ്. വിപരീത രാജയോഗം ഈ രാശിക്കാർക്ക് കരിയറിലും ബിസിനസിലും നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് ഇവർ എന്ത് ചെയ്താലും അതിന് നല്ല ഫലം തന്നെ കിട്ടും.

ഇവർക്ക് നല്ല ബഹുമാനം ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ബിസിനസുകാരെ സംബന്ധിച്ച് ലാഭം ലഭിക്കാൻ സാധ്യതയുള്ള സമയമാണ്. അതുപോലെ ഈ സമയത്ത് ഈ രാശിക്കാർക്ക് അവരുടെ പ്രണയ ബന്ധത്തിൽ നല്ല കാര്യങ്ങൾ നടക്കും.,

വൃശ്ചികം : വിപരീത രാജയോഗം വൃശ്ചിക രാശിക്കാർക്ക് നല്ല കാര്യങ്ങൾ കൊണ്ടുവരും. വിപരീത രാജയോഗം ഈ രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് രൂപപ്പെടുന്നത് അത് വിവാഹ ജീവിതവും പങ്കാളിത്തവുമായി ചേർന്നുനിൽക്കുന്നു. അതുകൊണ്ടുതന്നെ ദാമ്പത്യ ജീവിതം സന്തോഷം കൊണ്ട് നിറയും, ബിസിനസ്സിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കും. വിവാഹം കാത്തിരിക്കുന്നവർക്ക് വളരെ വേഗത്തിൽ തന്നെ വിവാഹം വന്നുചേരും.

മേടം : വിപരീത രാജയോഗം മേടം രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരുംം. ചൊവ്വ ഈ രാശിയിൽ നിന്നും രണ്ടാം ഭാവത്തിൽ സഞ്ചരിക്കും. പണത്തിന്റെയും സംസാരത്തിന്റെയും ഭവനമാണിത്.

ചൊവ്വയുടെ രാശി മാട്ടം മേടം രാശിക്കാരുടെ ഭാഗ്യം തെളിയാനും സഹായിക്കും. ഈ സമയത്ത് വിദേശത്ത് പോകാനുള്ള അവസരം വന്നുചേരും. ബിസിനസ്സിൽ പ്രതീക്ഷിക്കാത്ത അത്രയും പണം വന്നുചേരും. ഒരുപാട് കാത്തുനിൽക്കാതെ തന്നെ ധനലാഭത്തിനും സാധ്യത. കടം കൊടുത്ത പണം തിരികെ കിട്ടും. പണം കടം വാങ്ങി തരാതെ നടക്കുന്നവരുടെ കയ്യിൽ നിന്നും പണം തിരിച്ചുകിട്ടും.












Click it and Unblock the Notifications