ഇഷ്ടകാര്യലബ്ധി, ധനനേട്ടം, കാര്യവിജയം, സുഖദാമ്പത്യം... 2026 ല്‍ ഇവര്‍ക്ക് അപൂര്‍വയോഗം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളകളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. ചിലര്‍ക്ക് അനുകൂല ഫലം നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് പ്രതികൂലമായിരിക്കും എന്ന് മാത്രം.
സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവ ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയും രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളുമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നീ 12 രാശികളിലേക്കാണ് നവഗ്രഹങ്ങള്‍ സംക്രമണം നടത്താറുള്ളത്.

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നീ 27 നക്ഷത്രങ്ങളിലേക്കും ഗ്രഹങ്ങള്‍ സഞ്ചരിക്കാറുണ്ട്. പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ഉള്ളൂ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശുക്രനും വ്യാഴവും. ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ഗ്രഹങ്ങളുടെ ഗുരുവായ വ്യാഴം ദേവ ഗുരു ബൃഹസ്പതിയുടെ പ്രതീകമാണ്. പുതുവര്‍ഷത്തില്‍ ശുക്രനും വ്യാഴവും 180 ഡിഗ്രി കോണില്‍ വരികയും അതിലൂടെ പ്രതി യുതി യോഗം സൃഷ്ടിക്കുകയും ചെയ്യും.
ജനുവരി ആദ്യ വാരത്തില്‍ ആയിരിക്കും ഇത് സംഭവിക്കുക. ജനുവരിയില്‍ വ്യാഴം മിഥുനത്തില്‍ വക്രഗതിയിലാകും. ശുക്രന്‍ ധനു രാശിയിലും. രണ്ട് വ്യത്യസ്ത രാശിയില്‍ നിന്ന് ശുക്രനും വ്യാഴവും 180 ഡിഗ്രി കോണില്‍ വരുന്നതോടെയാണ് പ്രതിയുതി യോഗം രൂപീകരിക്കപ്പെടുന്നത്. ജനുവരി 9 ന് രാത്രി 11:02 നായിരിക്കും ഇത് സംഭവിക്കുന്നത്. പ്രതിയുതി യോഗം ആര്‍ക്കൊക്കെ ഗുണം ചെയ്യും എന്ന് നോക്കാം.
ധനു
ശുക്രനും വ്യാഴവും 180 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപീകരിക്കപ്പെടുന്ന പ്രതിയുതി യോഗം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വ്യാഴം ഈ രാശിയില്‍ ഏഴാം ഭാവത്തിലും ശുക്രന്‍ ഒന്നാം ഭാവത്തിലുമാണ് സ്ഥിതി ചെയ്യുക. അതിനാല്‍ കരിയറില്‍ മെച്ചപ്പെട്ട ഫലങ്ങള്‍ ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഈ രാശിക്കാര്‍ക്ക് ഈ കാലഘട്ടം ശുഭകരമായിരിക്കും.
കര്‍ക്കിടകം
ശുക്രനും വ്യാഴവും 180 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപീകരിക്കപ്പെടുന്ന പ്രതിയുതി യോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സംക്രമണ ജാതകത്തില്‍ വ്യാഴം രണ്ടാം ഭാവത്തിലും ധനു ആറാം ഭാവത്തിലും ആയിരിക്കും സഞ്ചരിക്കുക. അതിനാല്‍ ഇവര്‍ക്ക് സാമ്പത്തികമായി നല്ല സമയമായിരിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് ലാഭം കൊയ്യാം.
മകരം
ശുക്രനും വ്യാഴവും 180 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപീകരിക്കപ്പെടുന്ന പ്രതിയുതി യോഗം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തില്‍ ശുക്രന്‍ പന്ത്രണ്ടാം ഭാവത്തിലും വ്യാഴം ആറാം ഭാവത്തിലും സ്ഥിതി ചെയ്യും. ഇത് ഇവര്‍ക്ക് പല മേഖലകളിലും അനുകൂലമായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും.












Click it and Unblock the Notifications