കയ്യിലെ ശനിരേഖ നിങ്ങളുടെ ഭാവി പറയും: ശനിരേഖയില്‍ പൊട്ടലുണ്ടെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടും!!
വിധിയുടെ രേഖയെന്നാണ് കയ്യിലെ ശനിരേഖ അറിയപ്പെടുന്നത്. ജീവതവും ആരോഗ്യവും രോഗാവസ്ഥയും എല്ലാം രേഖകള്‍ നിര്‍വചിക്കുമെന്നാണ് രേഖാ ശാസ്ത്രം പറയുന്നത്. ജീവിതത്തില്‍ നല്ലകാര്യങ്ങളാണോ മോശം കാര്യങ്ങളാണോ കാത്തിരിക്കുന്നതെന്ന് ശനിരേഖയെ അടിസ്ഥാനമാക്കി മനസ്സിലാക്കാമെന്നും രേഖാ ശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.
കൈപ്പത്തിയുടെ അടിഭാഗത്തുനിന്ന് വിരലുകള്‍ക്ക് സമീപത്തേയ്ക്ക പലദിശയില്‍ നീളുന്നതാണ് ശനിരേഖകള്. ഇതില്‍ ശരിയായ രേഖ ആരോഗ്യത്തേയും ആയുര്‍ദൈര്‍ഘ്യത്തേയും സൂചിപ്പിക്കുന്നതാണ്. എന്നാല്‍ വളവുകളോടും തിരിവുകളോടും കൂടിയ രേഖകള്‍ മോശം ആരോഗ്യ സ്ഥിതിയേയും പൊട്ടലുള്ള രേഖകള്‍ ജീവിത ദിശയിലുണ്ടാകുന്ന വ്യതിയാനത്തേയും സൂചിപ്പിക്കുന്നു.

ഇടയ്ക്ക് പൊട്ടലുള്ള ശനിരേഖ
ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്നു പലകാര്യങ്ങളും കയ്യില്‍ ഇത്തരം രേഖയുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഏത് തരം വെല്ലുവിളിയും ഏറ്റെടുത്ത് ചെയ്യാന്‍ കഴിവുള്ളവരും സാഹചര്യത്തിനൊത്ത് ഉയരുന്നവരുമായിരിക്കും ഇത്തരക്കാര്‍. ഏറെ നേരം ആലോചിച്ച് കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ പലതും മാറ്റത്തിന് വഴിതെളിയ്ക്കും. ഇപ്പോഴുള്ള സാഹചര്യങ്ങളില്‍ അസംതൃപ്തി അനുഭവപ്പെടുന്നതിനാലാണ് വേറിട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തയ്യാറാവുന്നത് വിജയത്തിന് വഴിയൊരുക്കും. കൈപ്പത്തിക്കുള്ളില്‍ കേന്ദ്രഭാഗത്തുനിന്ന് നടുവിരലിന്റെ തുടക്കത്തിലേയ്ക്ക് നീളുന്നതായിരിക്കും ഇടയ്ക്ക് പൊട്ടലുള്ള ശനിരേഖ

വ്യാഴനിലേയ്ക്ക് തിരിയുന്ന ശനിരേഖ
മറ്റുള്ളവര്‍ ചെയ്യാനും ഏറ്റെടുക്കാനും മടിക്കുന്ന കാര്യങ്ങള്‍ വര്‍ഷങ്ങളോളം ഇക്കാര്യങ്ങള്‍ ചെയ്യുന്നതിനാല്‍ പാരിതോഷികങ്ങളും ഉപഹാരങ്ങളും ലഭിക്കുന്നതിന് വഴിവെയ്ക്കും. വ്യക്തികളുടെ സത്യസന്ധത കണക്കിലെടുത്തായിരിക്കും നേട്ടങ്ങളും പാരിതോഷികങ്ങളും ഇത്തരം വ്യക്തികളെ തേടിയെത്തുക. മനസിലുള്ള പഴയ തെറ്റിദ്ധാരണകള്‍ മാറ്റിനിര്‍ത്തിയാല്‍ ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കയ്യിന്റെ തള്ളവിരലിന്റെ സമീപത്തുനിന്ന് നടുവിരലിന് അഭിമുഖമായി നീങ്ങുന്ന നേര്‍രേഖയാണ്

ശനിരേഖയിലെ ചെറിയ പൊട്ടലുകള്‍
കയ്യില്‍ ശനിരേഖയില്‍ ചെറിയ പൊട്ടലുകള്‍ ഉള്ളവര്‍ക്ക് സന്തോഷാനുഭവങ്ങളാണ് സമ്മാനിക്കുക. ഇടക്കിടെ ദുഃഖം തേടിയെത്തുമെങ്കിലും ഏറിയ പങ്കും സന്തോഷമായിരിക്കും. അസഹനീയമായ ഒറ്റപ്പെടല്‍ ജീവിതത്തില്‍ അനുഭവപ്പെടും. ചെയ്യാന്‍ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ ഭയം തോന്നും. കയ്യില്‍ ഇത്തരം രേഖകളുള്ളവര്‍ പുതിയ സൗഹൃദങ്ങള്‍ സൃഷ്ടിച്ച് അവര്‍ക്കിടയിലേയ്ക്ക് ചേക്കേറുന്നത് നന്നായിരിക്കും. കയ്യിന്റെ അഗ്രഭാഗത്തുനിന്ന് അല്‍പ്പം വളഞ്ഞ് ചൂണ്ടുവിരലിന് സമീപത്തേയ്ക്ക് നീളുന്ന രേഖയാണിത്.

ഋജുവായ ശനിരേഖ
വാര്‍ദ്ധക്യത്തിലെ മനസുഖം, ശാന്തി എന്നിവ സൂചിപ്പിക്കുന്നതാണ് ഋജുവായ ശനിരേഖ. ഇത്തരക്കാരില്‍ അന്വേഷണ ത്വരയും ഗവേഷണ പാടവവും അധികമായിരിക്കും. കൂടുതലും അടുക്കും ചിട്ടയോടും കൂടി പ്രവര്ത്തിക്കാനിഷ്ടപ്പെടുന്നവരായിരിക്കും ഇത്തരം കൈരേഖയുള്ളവര്. സമൂഹത്തിലെ അരാജകത്വവും നിയന്ത്രണ രഹിതമായ കാഴ്ചപ്പാടുകളും ഇവരെ അസ്വസ്ഥരാക്കും. ഗൃഹനിര്‍മിതി, ശില്‍പ്പകല എന്നിവയില്‍ താല്‍പ്പര്യമുള്ളവരായിരിക്കും ഇത്തരക്കാര്‍.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications