Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണ കാലം ആരംഭിക്കും, ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ ധനയോഗം; ഈ രാശിക്കാരില്‍ സമ്പത്ത് നിറയും

ഗ്രഹങ്ങള്‍ എല്ലാം ഇത്ര കാലയളവില്‍ അതിന്റെ രാശി മാറ്റം നടത്താറുണ്ട്. ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ മറ്റൊരു രാശിയിലേക്കാണ് ഇവ പ്രവേശിക്കുക. അത്തരത്തില്‍ ചിലമാറ്റങ്ങള്‍ 2024ല്‍ നടക്കുന്നുണ്ട്. മാര്‍ച്ച് ഏഴിന് രാഹു മീന രാശിയില്‍ പ്രവേശിക്കും. ഈ സമയത്ത് തന്നെ ബുധനുമായി രാഹുവിന്റെ സംയോഗമുണ്ടാവും രാഹുവും ബുധനും കൂടിച്ചേരുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല കാലം ആരംഭിക്കും.

പുരോഗതിയുടെ പുതിയ ചവിട്ടുപടികള്‍ ഇവര്‍ക്ക് കയറാനാവും. അതേസമയം രാഹുവിന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ 18 മാസമെടുക്കും. അതുകൊണ്ട് ഈ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് നോക്കാം.

astrology-today

ഇടവം: ഈ രാശിക്കാരുടെ ഏറ്റവും നല്ല നാളുകളാണ് വരാന്‍ പോകുന്നത്. ഇടവ രാശിക്കാരുടെ ധനത്തിന്റെ ആധിപത്യത്തിലാണ് രാഹുവും ബുധനും കൂടിച്ചേരാന്‍ പോകുന്നത്. മീനം രാശിയിലാണ് ഈ കൂടിച്ചേരില്‍ രൂപപ്പെടുക. അതുപോലെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവും. ഇടവം രാശിക്കാര്‍ സാമ്പത്തികമായി കരുത്തരാകും.

വരുമാന സ്രോതസ്സുകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. പഴയ നിക്ഷേപങ്ങള്‍ പലതും ലാഭം തന്ന് തുടങ്ങും. വലിയ ലാഭം തന്നെ ഈ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കും. ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ് ബിസിനസ് എങ്കില്‍ ലാഭം തേടിയെത്തും. അതുപോലെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പറ്റുന്ന സമയമാണ്. ഒരുപാട് നേട്ടങ്ങള്‍ അതുവഴിയും ലഭിക്കും.

തുലാം: ഈ രാശിയുടെ ആറാം ഭാവത്തിലാണ് രാഹുവും ബുധനും കൂടിച്ചേരുക. അതുകൊണ്ട് പുരോഗതിയുടെ നാളുകളാണ് ഇനിയുണ്ടാവുക. പുതുവര്‍ഷത്തില്‍ ഇവര്‍ക്ക് എന്ത് കാര്യത്തിലും ഭാഗ്യമുണ്ടായിരിക്കും. ഇവര്‍ക്ക് സാമ്പത്തികമായി കരുത്ത് നേടാന്‍ സാധിക്കും. നിയമപരമായ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഈ രാശിക്കാരെ തേടിയെത്തും.

ശത്രുക്കളെ നിങ്ങള്‍ക്ക് ഈ കാലയളവില്‍ പരാജയപ്പെടുത്താന്‍ സാധിക്കും. കുടുംബ ബന്ധം സുന്ദരമായി മാറും. സന്തോഷവും സമാധാനവുമെല്ലാം നിറഞ്ഞിരിക്കും. പഴയ പല പ്രശ്‌നങ്ങളില്‍ നിന്നും മോചമുണ്ടാവുകയും, ജീവിതത്തില്‍ സന്തോഷം നിറഞ്ഞ് നില്‍ക്കുകയും ചെയ്യും. തുലാം രാശിക്കാര്‍ക്ക് ഇത് ഏറ്റവും നല്ല കാര്യങ്ങള്‍ മാത്രം സംഭവിക്കുന്ന കാലയളവ് കൂടിയായിരിക്കും.

കുംഭം: ഈ രാശിക്കാര്‍ക്ക് ഏറെ പ്രത്യേകതകളുമായിട്ടാണ് നേട്ടമെത്തുക. കുംഭ രാശിയുടെ അധിപന്‍ ശനിയാണ്. ബുധനുമായും രാഹുവുമായും ഇവര്‍ക്ക് സൗഹൃദ ബന്ധമുണ്ട്. അതുകൊണ്ട് കുംഭം രാശിക്കാര്‍ക്ക് ബുധന്റെയും രാഹുവിന്റെയും സംയോഗം നേട്ടങ്ങള്‍ സമ്മാനിക്കും. ഇവരുടെ ഒത്തുചേരല്‍ കുംഭം രാശിക്കാരുടെ ധനഭാവത്തിലാണ് സംഭവിക്കുക.

ഇതാണ് സാമ്പത്തിക പുരോഗതിയിലേക്ക് നിങ്ങളെ നയിക്കുക. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ പലതും ഇവരുടെ ജീവിതത്തിലുണ്ടാവും. വരുമാനം ലഭിക്കുന്ന മാര്‍ഗങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കും. കുംഭം രാശിക്കാര്‍ക്ക് അതുകൊണ്ട് ഏറ്റവും നല്ല കാലമാണ് 2024ല്‍ ഉണ്ടാവുക. സുഖസൗകര്യങ്ങളെല്ലാം തേടിയെത്തും. തൊഴിലിനും ബിസിനസിനും ഇത് നേട്ടങ്ങള്‍ മാത്രം സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+