Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലെത്തും.. ലോട്ടറിയടിക്കാന്‍ സാധ്യത; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹസംക്രമണം വിപരീതഫലമായിരിക്കും സമ്മാനിക്കുക.

വേദ ജ്യോതിഷമനുസരിച്ച് ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ സംക്രമിക്കുമ്പോള്‍ ശുഭവും അശുഭകരവുമായ ഒരു സംയോജനവും ഉണ്ടാകുന്നു. ജ്യോതിഷത്തില്‍ ഏറെ പ്രത്യേകതകളുള്ള രണ്ട് ഗ്രഹങ്ങളാണ് ബുധനും രാഹുവും. 15 വര്‍ഷത്തിന് ശേഷം, മീനം രാശിയില്‍ ബുധന്‍, രാഹു എന്നിവയുടെ സംയോജനമാണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് ഏഴിനാണ് ഈ കൂടിച്ചേരല്‍.

astrology

ഇത് എല്ലാ രാശിക്കാരേയും ബാധിക്കും. എങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. ഈ കാലയളവില്‍, ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഏതൊക്കെയാണ് ആ 3 ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

മിഥുനം

മീനം രാശിയിലെ ബുധന്റേയും രാഹുവിന്റേയും സംയോജനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മിഥുനം രാശിയുടെ കര്‍മ്മഭവനത്തിലാണ് ഈ സംയോജനം സംഭവിക്കുന്നത്. അതിനാല്‍ ഇത് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

കര്‍ക്കിടകം

മീനം രാശിയിലെ ബുധന്റേയും രാഹുവിന്റേയും സംയോജനം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് സംയോജനം നടക്കുന്നത്. അതിനാല്‍ തന്നെ അസുലഭമായ ഭാഗ്യങ്ങളാണ് ഇവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കാന്‍ സാധിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ ബിസിനസ് അല്ലെങ്കില്‍ ജോലി ആരംഭിക്കാന്‍ പറ്റിയ സമയം.

കുംഭം

മീനം രാശിയിലെ ബുധന്റേയും രാഹുവിന്റേയും സംയോജനം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ സമ്പത്തിന്റെ സ്ഥാനത്താണ് ഈ സംയോജനം രൂപപ്പെടുന്നത്. അതിനാല്‍ ഈ രാശിക്കാര്‍ക്ക് വലിയ സമ്പത്ത് നേടാനുള്ള അവസരം വന്നു് ചേരും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ ലാഭം കൊയ്യാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+