Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വീട്, കാര്‍, വസ്തു, ജോലി... എങ്ങനെ പോയാലും സൗഭാഗ്യം മാത്രം; ഭാഗ്യദേവത ഇനി ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ രാഹുവിന്റെയും കേതുവിന്റേയും പ്രാധാന്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. പാപഗ്രഹമെന്നും മായാവി ഗ്രഹമെന്നും ഒക്കെയാണ് രാഹുവിനേയും കേതുവിനേയും വിശേഷിപ്പിക്കുന്നത്. രാഹു-കേതു ഗ്രഹങ്ങളുടെ സ്ഥാനമാറ്റം വളരെ പ്രധാനമായാണ് വിലയിരുത്തുന്നത്. രാഹുവും കേതുവും മിക്കവാറും എല്ലാ സമയത്തും വക്രഗതിയില്‍ ആണ് സഞ്ചരിക്കുന്നത്.

ഇതിന് ശേഷം ഒന്നര വര്‍ഷത്തിന് ഉള്ളില്‍ രാശി മാറുകയും ചെയ്യും. രാഹു ഇനി രാശി മാറുന്നത് അടുത്ത വര്‍ഷമാണ് കൃത്യമായി പറഞ്ഞാല്‍ 2023 ഒക്ടോബര്‍ 30 ന് രാഹു മീനരാശിയിലേക്ക് പ്രവേശിക്കും. അതുവരെ രാഹു മേടം രാശിയില്‍ തന്നെ തുടരും എന്നാണ് പറയുന്നത്. അതായത് അടുത്ത വര്‍ഷം ആദ്യം മുതല്‍ ഒക്ടോബര്‍ വരെ രാഹു മേടം രാശിയില്‍ വിരാജിക്കും. ഇതുവഴി നാല് രാശിക്കാരെ കാത്തിരിക്കുന്നത് അപൂര്‍വ ഭാഗ്യങ്ങളാണ്.

1

മിഥുനം രാശിക്കാര്‍ക്ക് ഈ സമയത്ത് രാഹുവിന്റെ കൃപ കൂടെ ഉണ്ടാകും. സമ്പത്ത്, ഐശ്വര്യം എന്നിവ മിഥുനം രാശിക്കാര്‍ക്ക് കൂടെയുണ്ടാകും. വരുമാനം കുതിച്ച് കയറും. ബിസിനസ്, കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് വലിയ ലാഭമാണ് കൈവരാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയവും സ്‌കോളര്‍ഷിപ്പോടെ പഠനത്തിനും സാധ്യത ഏറെയാണ്. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും

2

ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനും ശമ്പള വര്‍ധനവിനും ഇക്കാലയളവില്‍ സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങാനും വീട് മോടി പിടിപ്പിക്കാനും സാധ്യത. കുടുംബത്തിന്റെ ആരോഗ്യം സ്ഥിരമായിരിക്കും. സ്വത്ത് തര്‍ക്കങ്ങളില്‍ അനുകൂല വിധി സമ്പാദിക്കാനാകും.

3

കര്‍ക്കടകം രാശിക്കാരേയും രാഹു അറിഞ്ഞ് സഹായിക്കും. പൂര്‍ത്തീകരിക്കാനുള്ള ജോലികള്‍ ചെയ്ത് തീര്‍ക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ നീങ്ങും. ബന്ധുമിത്രാദികളില്‍ നിന്ന് സഹായം ലഭിക്കും. ചെലവ് കൂടാന്‍ സാധ്യത ഉണ്ടെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കില്ല. പഴയ വാഹനം മാറ്റി വാങ്ങാന്‍ സാധ്യത കാണുന്നു.

4

വിലപിടിപ്പുള്ള സാധനങ്ങള്‍ വന്ന് ചേരും. ആഭരണങ്ങള്‍ വാങ്ങിക്കാനും സാധ്യത കാണുന്നു. കുടുബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. പങ്കാളിയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. ഹ്രസ്വദൂര വിനോദ യാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. ആരോഗ്യം സ്ഥിരമായിരിക്കും

5

വൃശ്ചികം രാശിക്കാര്‍ക്കും രാഹു സൗഭാഗ്യങ്ങള്‍ കൊണ്ട് വരും. മേടരാശിയിലെ രാഹുവിന്റെ വക്രഗതിയിലെ സഞ്ചാരം വൃശ്ചിക രാശിക്കാരുടെ സമ്പത്ത് അഭിവൃദ്ധിപ്പെടുത്തും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം ഉണ്ടാകില്ല. ധനസ്ഥിതി മെച്ചപ്പെടും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. ഏറെ നാളത്തെ ആഗ്രഹം സഫലീകരിക്കപ്പെടും. കുടുംബത്തില്‍ ഐശ്വര്യം വന്ന് ചേരും.

6

കുംഭം രാശിക്കാര്‍ക്കും മേടരാശിയിലെ രാഹുവിന്റെ വക്രഗതിയിലെ ചലനം കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. ബിസിനസ്, കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് ലാഭം കൈവരും. വിദേശത്ത് ജോലി ചെയ്യുന്നവരെ കാത്തുന്നത് അപ്രതീക്ഷിത ഭാഗ്യം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം കാത്തിരിക്കുന്നു. കലാകായിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തി കൈവരും. വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+