ഒന്നും ചെയ്യാതിരുന്നാലും പണം വന്നോളും.. പുത്തന്‍ വീട്ടില്‍ ആഡംബരജീവിതം; ഇതാണ് ആ ഭാഗ്യരാശിക്കാര്‍
ജ്യോതിഷത്തില്‍ രാശി മാറ്റത്തിന് ഏറെ പ്രത്യേകതകളാണ് ഉള്ളത്. ഇത് പ്രകാരമാണ് ഓരോ വ്യക്തികളുടേയും മോശം സമയവും ചീത്ത സമയവും നിര്‍ണയിക്കുന്നത്. ഓരോ മാസത്തിലും ഗ്രഹങ്ങളുടെ നില മാറും. പുതുവര്‍ഷം പിറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. വെറും അഞ്ച് ദിവസം കൂടി കഴിഞ്ഞാല്‍ 2023 പിറക്കുകയായി. 2023 ല്‍ വളരെ പ്രധാനപ്പെട്ട ഒരു രാശി മാറ്റം സംഭവിക്കാനുണ്ട്.
രാഹുവിന്റെ രാശി മാറ്റം ആണ് അത്. നിലവില്‍ മേടം രാശിയില്‍ ആണ് രാഹു സഞ്ചരിക്കുന്നത്. എന്നാല്‍ അത് 2023 ല്‍ മീന രാശിയിലേക്ക് പ്രവേശിക്കും. ഒക്ടോബര്‍ മാസത്തിലാണ് ഈ സംക്രമണം നടക്കുക എങ്കിലും അനിതര സാധാരണമായ ഭാഗ്യങ്ങളാണ് ഈ രാശി മാറ്റം മൂലം ചില രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ഷാഡോ പ്ലാനറ്റ് എന്നാണ് രാഹുവിനെ അറിയപ്പെടുന്നത്.

അതിനാല്‍ തന്നെ രാഹുവിന്റെ പല ഫലങ്ങളും പ്രത്യക്ഷത്തില്‍ മറഞ്ഞിരിക്കുന്നവയായിരിക്കും. എന്നാല്‍ കഴിനാധ്വാനത്തിലൂടെ അഭൂതപൂര്‍വമായ ഭാഗ്യമായിരിക്കും കൈവരിക്കാനാകുക. സമ്പത്തിലും ഐശ്വര്യത്തിലുമാണ് പ്രധാനമായും രാഹു മേടം രാശിയിലേക്ക് കടക്കുന്നതോടെ ഭാഗ്യം കൊണ്ട് വരിക. രാഹു സംക്രമത്തില്‍ അപ്രതീക്ഷിതമായി ഭാഗ്യം ലഭിക്കാന്‍ സാധ്യതയുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാരെ സംബന്ധിച്ച് രാഹുവിന്റെ മേടം രാശിയിലെ സംക്രമണം വലിയ ഭാഗ്യം കൊണ്ടുവരും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഭാഗ്യം കൈവരും. ബിസിനസില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും അവ വിജയിപ്പിക്കാനും സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത ഏറെയാണ്. സാമ്പത്തികമായി ഏറെ അഭിവൃദ്ധിപ്പെടും.

പുതിയ വീടും വാഹനവും വാങ്ങാനുള്ള സാധ്യത കൂടുതലാണ്. അല്ലാത്ത പക്ഷം പഴയ വീട് പുതുക്കി പണിയുകയെങ്കിലും ചെയ്‌തേക്കാം. കുടുംബത്തില്‍ ഉള്ളവരുടെ ആരോഗ്യം സ്ഥിരമായിരിക്കും. രാഹു സംക്രമത്തിന്റെ സ്വാധീനത്താല്‍ മുടങ്ങി കിടക്കുന്ന ഏത് ജോലിയും പൂര്‍ത്തിയാക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രാഹു സംക്രമത്തിന്റെ സ്വാധീനത്താല്‍ കരിയറില്‍ ഉയര്‍ച്ച കാണുന്നു. ശമ്പളം കൂടിയ ജോലിയോ സ്ഥാനമോ ലഭിച്ചേക്കാം. സമൂഹത്തില്‍ നിന്ന് ആദരവ് ലഭിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വിജയം കൈവരിക്കുകയും പ്രശസ്തരാവുകയും ചെയ്യും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും.

മേടം
മേടം രാശിക്കാര്‍ക്ക് രാഹു സംക്രമത്തിന്റെ സ്വാധീനത്താല്‍ ധാരാളം പണം വന്ന് ചേരും. പഴയകാല നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാത്ത തരത്തില്‍ ലാഭം വരും. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങാന്‍ സാധ്യത കാണുന്നുണ്ട്. വസ്തു ഇടപാടില്‍ നിന്ന് പണം വന്ന് ചേരും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാനാകും. വ്യാപാരരംഗത്തുള്ളവര്‍ക്ക് കച്ചവടം പൊടിപൊടിക്കും. കുടുംബത്തില്‍ ഐക്യമുണ്ടാകും.

കുംഭം
കുംഭം രാശിക്കാര്‍ക്കും രാഹുവിന്റെ മേടം രാശിയിലെ സഞ്ചാരം വരും വര്‍ഷം ഗുണം ചെയ്യും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത വരുമാനം ലഭിക്കും. ലോട്ടറി പോലും ഭാഗ്യപരീക്ഷണങ്ങളില്‍ പങ്കെടുക്കാം. ഏറെ നാളായി കടം കൊടുത്ത പണം തിരികെ ലഭിക്കും. സമൂഹത്തില്‍ നിന്നുള്ള ബഹുമാനവും ആദരവും വര്‍ധിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. ആരോഗ്യം സ്ഥിരമായിരിക്കും.

മീനം
മീനം രാശിക്കാരേയും കാത്ത് മികച്ച സമയമാണ് വരാനുള്ളത്. 2023 ല്‍ മീനം രാശിക്കാരുടെ ഭാഗ്യവര്‍ഷമായിരിക്കും. ധാരാളം പണം സമ്പാദിക്കാനാകും. വരുമാനം കുമിഞ്ഞ് കൂടും. രാഹുവിന്റെ രാശി മാറ്റം മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വാഹനം, ആഭരണം, വസ്തു എന്നിവ സ്വന്തമാക്കും. കരിയറില്‍ ഉന്നത വിജയം നേടാന്‍ സാധിക്കും. കുടുംബത്തിന്റെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications