ആഗ്രഹിച്ചതെന്തും നടക്കും, സ്വപ്‌ന വീട്ടില്‍ ഇനി ആഡംബര ജീവിതം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശിമാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ജ്യോതിഷത്തില്‍ രാഹുവിന് സവിശേഷ സ്ഥാനമാണ് ഉള്ളത്. പൊതുവെ ദുര്‍ബല ഗ്രഹം എന്ന് വിശേഷിപ്പിക്കുന്ന രാഹുവിനെ ശുഭകരമായ ഗ്രഹമായല്ല കണക്കാക്കുന്നത്. എന്നാല്‍ രാഹുവിന്റെ സഞ്ചാരം, രാശി മാറ്റം എന്നിവയ്‌ക്കൊക്കെ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നതും.
എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. ചില രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ രാശി മാറ്റം വലിയ ഗുണമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂലഫലവും സമ്മാനിക്കും. രാഹുവിന്റെ രാശി മാറ്റം ഇത്തരത്തില്‍ സമ്മിശ്ര ഫലമാണ് സമ്മാനിക്കുന്നത്.

ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് രാഹു സഞ്ചരിക്കുന്നത് ഒന്നര വര്‍ഷത്തോളമെടുത്താണ്. നിലവില്‍ കുംഭം രാശിയിലാണ് രാഹു സഞ്ചരിക്കുന്നത്. എന്നാല്‍ 2023 ഒക്ടോബര്‍ 30 ന് രാഹു മീന രാശിയില്‍ പ്രവേശിക്കും. ഇത് അഞ്ച് രാശിക്കാരില്‍ വലിയ സ്വാധീനമാണ് ചെലുത്തുക. ഇവര്‍ക്ക് വര്‍ഷാവസാനം വരെ ഇതിന്റെ നേട്ടം ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് രാഹുവിന്റെ രാശി മാറ്റം ഗുണപരമാകുന്നത് എന്ന് നോക്കാം.
മേടം
മീനരാശിയിലെ രാഹുവിന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും. വരുമാനം നാലിരട്ടി വരെ വര്‍ധിക്കാന്‍ സാധ്യത കാണുന്നു. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സമൂഹത്തില്‍ ആദരവും പ്രശസ്തിയും നേടാന്‍ സാധ്യത കാണുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ നേട്ടം കൊയ്യാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാനാകും. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനുള്ള സാധ്യത കാണുന്നു.
ഇടവം
മീനരാശിയിലെ രാഹുവിന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ വലിയ പുരോഗതി സമ്മാനിക്കുന്ന കാലമായിരിക്കും ഇത്. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഏറെ നാളായി ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജില്‍ പുതിയ ജോലി ലഭിക്കും. വിദേശത്ത് ജോലി, പഠനം എന്നിവ സ്വപ്‌നം കാണുന്നവര്‍ക്കും അനുകൂല സമയമാണ്.
കര്‍ക്കടകം
മീനരാശിയിലെ രാഹുവിന്റെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ വലിയ ഐക്യവും സമാധാനവും നിലനില്‍ക്കും. ഏറെ നാളായി കുഞ്ഞിനെ ആഗ്രഹിക്കുന്നവര്‍ക്ക് സന്താന ഭാഗ്യം കൈവരും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. പിതൃ സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈവരും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും.
തുലാം
മീനരാശിയിലെ രാഹുവിന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് നേട്ടമാണ്. ഏറെ നാളായി ജോലിക്കായി അലയുന്നവര്‍ക്ക് മികച്ച ശമ്പള പാക്കേജോടെ പുതിയ ജോലി ലഭിക്കും. മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും താമസം മാറാനും സാധിക്കും. സാമ്പത്തികമായി വിജയം നേടാനുള്ള സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത നേട്ടം കൊയ്യാനാകും.
മീനം
മീനരാശിയിലെ രാഹുവിന്റെ സംക്രമണം മീനം രാശിക്കാര്‍ക്കും അനുകൂല നേട്ടം സമ്മാനിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പല സ്രോതസ്സുകളില്‍ നിന്നും നിങ്ങളുടെ കൈയില്‍ പണം എത്തിച്ചേരും. ഇത് നിങ്ങളുടെ മുന്‍കാല ബാധ്യതകള്‍ തീര്‍ത്ത് സ്വസ്ഥ ജീവിതം നയിക്കാന്‍ സഹായിക്കും.












Click it and Unblock the Notifications