Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണ്, തൊട്ടതെല്ലാം പൊന്നാകും.. ശരിക്കും ബംപര്‍ തന്നെ; ഈ രാശിക്കാര്‍ക്കിനി നല്ലകാലം

പുതുവര്‍ഷം പിറക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങളെ ബാക്കിയുള്ളൂ. ഓരോ ആള്‍ക്കാരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങളും ദുഖ സന്തോഷങ്ങളും ജ്യോതിഷത്തില്‍ രാശി മാറ്റം പ്രകാരമാണ് നിര്‍വചിക്കുന്നത്. ജ്യോതിഷ പ്രകാരം പുതുവര്‍ഷത്തിലെ രാശി മാറ്റത്തിനും ഗ്രഹ നില മാറ്റത്തിനും ഏറെ സവിശേഷതകള്‍ ഉണ്ട്. 2023 ല്‍ പല ഗ്രഹങ്ങളുടെയും ചലനത്തിലും രാശിയിലും മാറ്റമുണ്ടാകുന്നുണ്ട്.

പുതുവര്‍ഷത്തില്‍ ശനി, വ്യാഴം, രാഹു-കേതു തുടങ്ങിയ പല ഗ്രഹങ്ങളും അവരുടെ രാശി മാറ്റുകയാണ്. ജ്യോതിഷം പ്രകാരം രാഹു - കേതു എന്നിവരെ ഒരു നിഴല്‍ ഗ്രഹമായി ആണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ തന്നെ രാഹുവിന്റേയും കേതുവിന്റേയും സ്ഥാനം ശുഭകരമായ സ്ഥാനത്ത് ആണെങ്കില്‍ നേട്ടവും അശുഭകരമായ സ്ഥാനത്ത് ആണെങ്കിലും കോട്ടവും സംഭവിക്കും. 2023 ല്‍ രാഹുവും കേതുവും ശുഭകരമായ സ്ഥാനത്ത് വരുന്ന രാശിക്കാര്‍ ഏതൊക്കെ ആണ് എന്ന് നോക്കാം.

1

ഇടവം രാശിക്കാര്‍ രാഹുവിന്റെ രാശി മാറ്റം വഴി വലിയ ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത്. ഇടവം രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് രാഹു 2023 ല്‍ സഞ്ചരിക്കുക. ഇതുവഴി ജീവിതത്തില്‍ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കും. ആത്മാര്‍ത്ഥ മിത്രത്തില്‍ നിന്ന് അനന്തമായ പിന്തുണ ഏത് കാര്യത്തിലും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. സുഹൃത്തിന്റെ സാന്നിധ്യം നിങ്ങളുടെ മനോബലവും ധൈര്യവും കൂട്ടും.

2

സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയില്‍ എത്താന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും ഐക്യവും നിലനില്‍ക്കും. മുടങ്ങിക്കിടന്ന പല പ്രവൃത്തികളും പൂര്‍ത്തികരിക്കപ്പെടും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് രാഹുവിന്റെ ഇടവം രാശിയിലെ സഞ്ചാരം മൂലം പ്രയോജനം ലഭിക്കും എന്നാണ് കാണുന്നത്.

3

തുലാം രാശിക്കാര്‍ക്കും രാഹുവിന്റെ രാശി മാറ്റം ശുഭകരമായ ഫലങ്ങള്‍ നല്‍കും. തുലാം രാശിയില്‍ ആറാം ഭാവത്തിലായിരിക്കും രാഹു വിരാജിക്കുക. അതിനാല്‍ തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തും ഉള്ളവര്‍ക്കാണ് ഏറ്റവും വലിയ നേട്ടം കാത്തിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളില്‍ തിളങ്ങാനും തൊഴില്‍ നേടാനും സാധിക്കും. വിദ്യാര്‍ത്ഥികളെ മത്സരപരീക്ഷകളില്‍ ഉന്നത വിജയം കാത്തിരിക്കുന്നു.

4

ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്ന് വലിയ ജോലി തേടിയെത്തും. ജോലി സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. പ്രായമായവരില്‍ പ്രത്യേക ശ്രദ്ധ വേണം. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. വിവാഹകാര്യങ്ങളിലെ തടസം നീങ്ങി മംഗളവാര്‍ത്ത പ്രതീക്ഷിക്കാം.

5

മകരം രാശിക്കാര്‍ക്കും രാഹുവിന്റെ രാശി മാറ്റം കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. മകരം രാശിക്കാരുടെ രാഹു മൂന്നാം ഭാവത്തിലായിരിക്കും രാഹു വിരാജിക്കുന്നത്. ഇക്കാലയളവില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകും. വിശിഷ്യാ സഹോദരങ്ങളുമായി പ്രത്യേക ആത്മബന്ധം രൂപപ്പെടും. എല്ലാ കാര്യങ്ങള്‍ക്കും സഹോദരങ്ങളില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കാം. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യത.

6

പുതിയ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ആത്മവിശ്വാസം പ്രകടിപ്പിക്കും. വ്യാപാരികള്‍ക്ക് കച്ചവടത്തില്‍ നിന്ന് ലാഭം ലഭിക്കും. മനസ്സ് എപ്പോഴും സന്തുഷ്ടമായിരിക്കും. വീട്ടിലേക്ക് വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങിയേക്കാം. ഗൃഹനിര്‍മാണത്തിലെ തടസങ്ങള്‍ മാറിക്കിട്ടും. ആഭരണങ്ങള്‍ വാങ്ങാന്‍ സാധ്യത. ഏറെ നാളായി അലട്ടുന്ന രോഗത്തില്‍ നിന്ന് മുക്തി നേടും. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൈവരും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് മികച്ച സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+