Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് കുതിച്ചുയരും, തൊട്ടതെല്ലാം പൊന്നായി മാറും; ഈ രാശിക്കാര്‍ക്ക് സുവര്‍ണ നേട്ടങ്ങളുടെ കാലം

ജ്യോതിഷപ്രകാരം പലപ്പോഴും രാശിമാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. 2024ല്‍ അത്തരത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം നിരവധി സംഭവിക്കാനുണ്ട്. ഇത്തരം മാറ്റങ്ങളിലൂടെ ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവാം. അത് നല്ലതോ മോശപ്പെട്ടതോ ആവാം. ജ്യോതിഷമനുസരിച്ച് രാഹുവിനെ അസുരന്മാരുടെ സേനാധിപതിയെന്നാണ് വിശേഷിക്കാറുള്ളത്.

രാഹുവിന്റെ സാന്നിധ്യം ഏതൊരു രാശിക്കാരുടെ ജീവിതത്തിലും വലിയ പ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ രാഹുവിന്റെ പ്രവര്‍ത്തനം വിപരീത ദിശയിലാണെങ്കില്‍ അതുകൊണ്ട് വലിയ നേട്ടങ്ങളും ജീവിതത്തിലുണ്ടാവും. രാഹു നേരത്തെ മീന രാശിയില്‍ പ്രവേശിച്ചു. എന്നാല്‍ അതിന്റെ ഫലങ്ങള്‍ ഇപ്പോഴാണ് ചില രാശിക്കാര്‍ക്ക് ലഭിക്കുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാരുടെ നല്ല കാലം ആരംഭിക്കാന്‍ പോവുകയാണ്. രാഹുവിന്റെ ചലനം ഇവരുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാക്കും. ഏറ്റവും വലിയ സൗഭാഗ്യങ്ങള്‍ ഇവരെ തേടിയെത്തും. രാഹു മിഥുന രാശിയില്‍ പത്താം ഭാവത്തിലാണ്. ഇത് മിഥുന രാശിക്കാരുടെ ജീവിതത്തെ ഐശ്വര്യത്തിലേക്ക് നയിക്കും. വന്‍ സമ്പത്ത് തന്നെ ഇവര്‍ക്ക് ലഭിക്കാന്‍ ഇത് വഴിയൊരുക്കും.

സമ്പത്തില്‍ ആറാടനുള്ള അവസരമാണ് ഇവര്‍ക്ക് ലഭിക്കുക. തുടര്‍ പരാജയങ്ങള്‍ മാത്രം ജീവിതത്തില്‍ ഉണ്ടാവുന്നവര്‍ക്ക് ജീവിതത്തില്‍ വലിയ വിജയങ്ങള്‍ തേടിയെത്തും. ഇനി അങ്ങോട്ട് വിജയം മാത്രമാണ് ഇവര്‍ക്കുണ്ടാവും. ബിസിസനുകാരാണെങ്കില്‍ വലിയ ലാഭം ഇവര്‍ക്ക് ലഭിക്കും. ജോലി തേടി ബുദ്ധിമുട്ടുന്നവരാണെങ്കില്‍ അവര്‍ക്ക് അത് ലഭിക്കും. വരുമാനം കുതിച്ചുയരും.

തുലാം: ഈ രാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമം ഏറ്റവും നേട്ടങ്ങള്‍ സമ്മാനിക്കും. തുലാം രാശിക്കാരുടെ ജീവിതത്തിലെ മികച്ച സമയമാണ് വരാന്‍ പോകുന്നത്. കാരണം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തുടരെ ഭാഗ്യങ്ങള്‍ ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവരും. ഏതെങ്കിലും ജോലികള്‍ മുടങ്ങി കിടക്കുന്നുണ്ടെങ്കില്‍ അതെല്ലാം വീണ്ടും ആരംഭിക്കാനാവും.

ശുഭകരമായ നാളുകള്‍ ഇവര്‍ക്ക് ആരംഭിക്കും. ബിസിനസ് പങ്കാളിത്തത്തില്‍ ചെയ്യുന്നവര്‍ക്ക് വലിയ വിജയങ്ങള്‍ സ്വന്തമാക്കാനാവും. ധാരാളം പണം അതിലൂടെ ലഭിക്കും. നഷ്ടപ്പെട്ട പണവും തിരികെ ലഭിക്കുന്നത്. ജോലിയിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങളും സ്വന്തമാക്കാനാവും. ജോലിയില്‍ പ്രതീക്ഷിക്കുന്നതിനും മുമ്പ് സ്ഥാനക്കയറ്റം നിങ്ങളെ തേടിയെത്തും.

കുംഭം: രാഹുവിന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് സമൃദ്ധിയും ധനവും സമ്മാനിക്കും. ഏറ്റവും ശുഭകരമായ നാളുകളാണ് ഇവര്‍ക്ക് വരാന്‍ പോകുന്നത്. ശുഭകരമായ ഫലങ്ങളും ഇതിലൂടെ ലഭിക്കും. അടുത്ത വര്‍ഷം വരെ ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയുമുണ്ടാവും. ഇവരുടെ സമയം തെളിഞ്ഞുവെന്ന് പറയാം.

ജീവിതത്തിലെ ഏത് പ്രശ്‌നങ്ങളും ഈ കാലയളവില്‍ അവസാനിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതിയുണ്ടാവും. എന്ത് നല്ലത് സംഭവിച്ചാലും അതില്‍ സ്ഥിരതയുണ്ടാവും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അവരെ കാത്തിരിക്കുന്നത് വലിയ ലാഭമാണ്. ജോലി സ്ഥലത്ത് വലിയ ലാഭം തന്നെ ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+