11 ദിവസം കൂടി കഴിഞ്ഞാല്‍ രാഹു ഉദിക്കും... ഈ രാശിക്കാര്‍ക്ക് ഒമ്പത് മാസം നല്ലകാലം!
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിനെയാണ് സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. പക്ഷെ അത് വ്യത്യസ്തര തരത്തിലായിരിക്കും എന്ന് മാത്രം.
ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. പൊതുവേ ദോഷഫലങ്ങളാണ് രാഹു നല്‍കുന്നതെങ്കിലും ചില അപൂര്‍വ അവസരങ്ങളില്‍ ഗുണാനുഭവങ്ങളും പ്രദാനം ചെയ്യാറുണ്ട്. നിലവില്‍ അവിട്ടം രാശിയിലുള്ള രാഹു നവംബര്‍ 23 ന് ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. 2026 ആഗസ്റ്റ് 2 വരെ രാഹു ഇവിടെ തുടരും. ഇത് മൂലം ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടമുണ്ടാകുക എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കുടുംബ ജീവിതത്തില്‍ വളരെ അനുകൂലമായ കാലമാണ് നിങ്ങളെ തേടിയെത്തുക. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധി അകലും.
മിഥുനം
രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പലവഴിക്ക് പണം കൈയിലെത്തും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. ജോലി സംബന്ധമായ ആവശ്യത്തിനോ ഉപരിപഠനത്തിനോ വേണ്ടി വിദേശ യാത്ര നടത്താനുള്ള യോഗം കാണുന്നു. കഠിനാധ്വാനത്തിന്റെ ഫലങ്ങളും നിങ്ങളെ തേടിയെത്തുന്ന കാലം കൂടിയാണിത്. ജോലിയിലും പുരോഗതിയുണ്ടാകും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ഗുണം ചെയ്യും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം പൂവണിയും. സ്വര്‍ണം പോലെ വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും. അത്ഭുതപ്പെടുത്തുന്ന തരത്തില്‍ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. അപ്രതീക്ഷിതമായി ഒരു തുക കൈയിലെത്തും.
കന്നി
കന്നി രാശിക്കാര്‍ക്ക് രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ശുഭകരമായിരിക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാം. ജീവിതത്തില്‍ ധൈര്യം നിറയുകയും സന്തോഷത്തോടെ മുന്നോട്ടുപോകാനും കാരണമാകും
ധനു
ധനു രാശിക്കാര്‍ക്ക് രാഹുവിന്റെ ചതയം നക്ഷത്രത്തിലേക്കുള്ള പ്രവേശനം ശുഭകരമായിരിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.












Click it and Unblock the Notifications