കൈനിറയെ പൊന്നും പണവും ലഭിക്കും... ഈ രാശിക്കാരുടെ തലവര തെളിയാന്‍ പോകുന്നു

നവഗ്രഹങ്ങളില്‍ വളരെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. ഭൂമിയും സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്ന പാതകള്‍ കൂട്ടിമുട്ടുന്ന വടക്കേ അറ്റത്തെ ആണ് ജ്യോതിഷത്തില്‍ രാഹു എന്ന് വിളിക്കുന്നത്. ഇതിന് ഭൗതികമായ ശരീരമില്ല. പാലാഴി അമൃത് കടയുമ്പോള്‍ മോഹിനി രൂപം പൂണ്ട മഹാവിഷ്ണു അമൃത് വിളമ്പുന്നതിനിടയില്‍ വേഷം മാറി അമൃത് സേവിച്ച സൈംഹികേയന്‍ എന്ന അസുരന്റെ തലയാണ് രാഹു.

ശരീരത്തിന്റെ താഴത്തെ ഭാഗം കേതുവായി അറിയപ്പെടുന്നു. ജ്യോതിഷത്തില്‍ രാഹുവിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. അതിനാല്‍ രാഹുവിന്റെ സംക്രമണങ്ങള്‍ക്കും പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ സംഭവിക്കുന്ന രാഹുവിന്റെ സംക്രമണം വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു. വൈദിക ജ്യോതിഷമനുസരിച്ച്, നിലവില്‍ കുംഭം രാശിയിലൂടെയാണ് രാഹു സഞ്ചരിക്കുന്നത്.

Rahu Gochar 2026

എന്നാല്‍ 2026 ഡിസംബര്‍ 5 - ന് മകരം രാശിയിലേക്ക് പ്രവേശിക്കും. മകരം രാശിയുടെ അധിപന്‍ ശനിയാണ്. കര്‍മ്മം, അച്ചടക്കം, ഉത്തരവാദിത്തം എന്നിവയുടെ കാരണക്കാരനായി ശനിയെ കണക്കാക്കുന്നു. അതിനാല്‍, രാഹു മകരം രാശിയിലേക്ക് പ്രവേശിക്കുന്നത് ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ട ഒന്നായി കരുതപ്പെടുന്നു. ഈ മാറ്റം പന്ത്രണ്ട് രാശികളിലും വ്യത്യസ്ത രീതിയിലുള്ള സ്വാധീനം ചെലുത്തും.

ജ്യോതിഷ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്, ചിങ്ങം, വൃശ്ചികം, മീനം എന്നീ രാശിക്കാര്‍ക്ക് തൊഴില്‍, ബിസിനസ്സ്, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. എന്നിരുന്നാലും, ഈ മാറ്റത്തിന്റെ ഫലം ഓരോ വ്യക്തിയുടെയും ജാതകവും മറ്റ് ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് വ്യത്യാസപ്പെടാം. രാഹുവിന്റെ സംക്രമണം മേല്‍പ്പറഞ്ഞ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ എങ്ങനെയുള്ള മാറ്റങ്ങളാണ് കൊണ്ടുവരിക എന്ന് നോക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാരെ സംബന്ധിച്ചിടത്തോളം, രാഹുവിന്റെ ഈ മാറ്റം ഗുണകരമായിരിക്കും. ബിസിനസിലും തൊഴില്‍ ജീവിതത്തിലും പുതിയ അവസരങ്ങള്‍ കൊണ്ടുവന്നേക്കാം. സംരംഭകര്‍ക്ക് പുതിയ പ്രോജക്റ്റുകള്‍ ലഭിച്ചേക്കാം. അല്ലെങ്കില്‍ നിലവിലുള്ള ബിസിനസ്സുകളുടെ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം.

ജോലിസ്ഥലത്ത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തടസങ്ങള്‍ നീങ്ങിക്കിട്ടും. ജോലി സ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രകള്‍ നടത്തേണ്ടി വന്നേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പുതിയ വരുമാന മാര്‍ഗങ്ങള്‍ രൂപപ്പെടുന്നതോടെ പലവഴിക്ക് പണം നിങ്ങളുടെ കൈയില്‍ വന്ന് ചേരാനും സാധ്യതയുണ്ട്.

വൃശ്ചികം

കര്‍ക്കടകം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വീട്ടിലേക്ക് അധികം വൈകാതെ താമസം മാറും. പുത്തന്‍ വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങള്‍ക്കൊപ്പം തീര്‍ത്ഥയാത്രയ്ക്ക് പോകാനാകും.

മീനം

മീനം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ചുമതലകളോ ഉത്തരവാദിത്തങ്ങളോ ലഭിച്ചേക്കാം. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങളില്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ധിക്കുന്നത് നിങ്ങളുടെ പ്രവര്‍ത്തന ശൈലി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചിലര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. അതിനാല്‍ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. കൃഷി, വ്യാപാരം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെച്ചടി വെച്ചടി കയറ്റമായിരിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും പിടിച്ചുപറ്റാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma