Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം; ഇനി വെറുതെയിരുന്നാലും പോക്കറ്റില്‍ പണമെത്തും

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ സ്ഥാനമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം ഗണിച്ച് കണ്ടെത്താനാകും എന്നാണ് വിശ്വാസം. ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ രചിക്കുന്ന ജാതകത്തിന്റെ സഹായാത്താലാണ് ഇത് സാധ്യമാകുന്നത്. അതിനാല്‍ തന്നെ ജ്യോതിഷ പ്രധാനപ്പെട്ട ശാഖ കൂടിയാണ് ജാതകം.

'മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചൂടെ'; ഐശ്വര്യയ്‌ക്കെതിരെ തെസ്‌നി ഖാന്‍
'മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിച്ചൂടെ'; ഐശ്വര്യയ്‌ക്കെതിരെ തെസ്‌നി ഖാന്‍

എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളയില്‍ രാശി മാറ്റവും നക്ഷത്ര പരിവര്‍ത്തനവും നടത്താറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്നത് ഗ്രഹ സംക്രമണം എന്നാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കില്‍ അവ നല്‍കുന്ന ഫലങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ ഗുണം ചെയ്യും.

Rahu Gochar 2026

എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല?
ഇറാന് വമ്പന്‍ ലോട്ടറി.. കണ്ടെത്തിയത് സ്വര്‍ണ്ണത്തിന്റെ വന്‍മല! യുഎസ് ഉപരോധം ഇനി നടക്കില്ല?

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളും അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. നിഴല്‍ ഗ്രഹമായ രാഹുവിന് ഭൗതിക രൂപമില്ല. എന്നിരുന്നാലും വ്യക്തികളുടെ നല്ലകാലവും ദോഷകാലവും നിര്‍ണയിക്കുന്നതില്‍ രാഹുവിന് വലിയ പങ്കുണ്ട്. ഇതുവരെ ചതയം നക്ഷത്രത്തിലായിരുന്ന രാഹു ഇന്നലെ മുതല്‍ അവിട്ടം നക്ഷത്രത്തിലേക്ക് എത്തിയിരിക്കുകയാണ്. ചതയം നക്ഷത്രത്തെ ശതഭിഷ നക്ഷത്രസമൂഹം എന്നാണ് വിളിക്കുന്നത്.

പാകിസ്ഥാനില്‍ തീവ്രവാദത്തിനെതിരായ സമാധാന റാലിക്കിടെ ചാവേര്‍ ബോംബാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ തീവ്രവാദത്തിനെതിരായ സമാധാന റാലിക്കിടെ ചാവേര്‍ ബോംബാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

അവിട്ടം നക്ഷത്രത്തെ ജ്യോതിഷത്തില്‍ ധനിഷ്ഠ നക്ഷത്രം എന്നാണ് കണക്കാക്കുന്നത്. അതായത് ഇത് സമ്പത്തിന്റെയും, സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇത്തരത്തില്‍ ധനിഷ്ഠ നക്ഷത്രത്തിലെ രാഹുവിന്റെ സംക്രമണം ചില രാശിക്കാരുടെ നല്ലകാലത്തിന് തുടക്കം കുറച്ചിരിക്കുകയാണ്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം..

മേടം

മേടം രാശിക്കാര്‍ക്ക് ധനിഷ്ഠ നക്ഷത്രത്തിലെ രാഹുവിന്റെ സംക്രമണം ഗുണകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ബിസിനസുകള്‍ പുനരാരംഭിക്കാനാകും അതുവഴി വലിയ ലാഭം നേടാനും സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ ഉയര്‍ന്ന് വരുന്നതോടെ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും.

വൃശ്ചികം

ധനിഷ്ഠ നക്ഷത്രത്തിലെ രാഹുവിന്റെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. പൂര്‍വിക സ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ നിങ്ങളുടെ കൈയിലെത്തും. കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരും പ്രശസ്തിയും വന്ന് ചേരും.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനിഷ്ഠ നക്ഷത്രത്തിലെ രാഹുവിന്റെ സംക്രമണം അനുകൂലമായിരിക്കും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാനാകും. കുടുംബത്തോടൊപ്പം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കള്‍ക്കൊപ്പം ബിസിനസ് തുടങ്ങാന്‍ പറ്റിയ സമയമാണ് എന്ന് കാണുന്നു. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+