രാഹു സംക്രമണം : ഈ 3 രാശിക്കാരുടെ ജീവിതം ഒക്ടോബർ 30 ന് ശേഷം മാറിമറിയും
ഒക്ടോബർ 30 ന് രാഹു മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഏകദേശം ഒന്നര വർഷത്തേക്ക് മീനം രാശിയിൽ രാഹുവിന്റെ പ്രഭാവമുണ്ടാകും. മീന രാശിയിലെ രാഹുവിന്റെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. എന്നാൽ രാഹുവിന്റെ ഈ മാറ്റം മീനം രാശിക്കാർക്ക് നല്ല ദിനങ്ങളൾ നൽകും.

തുലാം (Libra): രാഹു മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് ഇവർക്ക് നല്ലതാണ്. ഈ സമയം തുലാം രാശിക്കാർ കഠിനാധ്വാനത്തോടെ പ്രയത്നിച്ചാൽ നിങ്ങൾക്ക് പുരോഗതിയുണ്ടാകും. അതേ സമയം വിജയത്തോടൊപ്പം വെല്ലുവിളികളും ഉണ്ടാക്കുന്നതാണ് രാഹുവിന്റെ രാശി മാറ്റം. മാനസികമായി ഇതിന് ഈ രാശിക്കാർ തയ്യാറായിരിക്കണം. വിജയത്തിനൊപ്പം വെല്ലുവിളികളും നേരിടേണ്ട കാലമാണിത്.
ഈ സമയത്ത് രോഗിയായ ആളുകളെ സഹായിക്കാനോ സേവിക്കാനോ അവസരം ലഭിച്ചാൽ അത് പരമാവധി പ്രയോജനപ്പെടുത്തണം. ഈ സമയം കോടതിയുമായി ബന്ധപ്പെട്ട എന്തൊങ്കിലും കേസോ വഴക്കോ നിലനിൽക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എതിരാളികളെ തോൽപ്പിക്കാൻ സാധിക്കും. അതായത് തീർപ്പുകൾ നിങ്ങൾക്ക് അനുകൂലമാകും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ഈ രാശിമാറ്റം പല തരത്തിലാണ് ഫലങ്ങൾ നൽകുന്നത്. സ്വന്തമായി ഉചിതമായ വലിയ തീരുമാനങ്ങൾ നിങ്ങൾക്ക് എടുക്കാൻ സാധിയ്ക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് നല്ല ഫലം നൽകും. ഇക്കാലത്ത് ബുദ്ധിവികാസം ഉണ്ടാകുന്നത് കൊണ്ടാണിത്.
ഈ രാശിക്കാർ നിങ്ങളുടെ കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും അവരുടെ ഭാവി മെച്ചപ്പെടുത്താൻ സഹായിക്കുകയും വേണം. ഇക്കാലത്ത് ഇണയുമായുള്ള പിരിമുറുക്കവും വഴക്കുകളും ഒഴിവാക്കണം. മാനസികമായി സന്തുലിതമായി നിൽക്കാൻ ശ്രമിക്കണം.
ധനു (Sagittarius): ഈ മാസം ധനുരാശിക്കാരുടെ ജീവിതത്തിൽ തിരക്കുകളുടെ കാലമാണ്. അതു കൊണ്ട് തന്നെ കുടുംബത്തോടൊപ്പം അധികം സമയം ചിലവഴിക്കാൻ നിങ്ങൾക്ക് സമയം കിട്ടിയെന്നു വരില്ല. ഇത് നിങ്ങളുടെ കുടുംബ ജീവിതം ചെറിയ രീതിയിൽ അസന്തുലിതമാകാൻ കാരണമാകും. അതു കൊണ്ട് കുടുംബ ജീവിതം അതിന്റെ താളത്തിൽ കൊണ്ട് പോകാൻ ധനു രാശിക്കാർ ശ്രദ്ധിക്കേണ്ടതാണ്.
അധിക ജോലിത്തിരക്കുകൾ കാരണം നിങ്ങൾക്ക് വീട്ടിൽ നിന്ന് മാറി നിൽക്കാനുള്ള സാഹചര്യം ഉണ്ടാക്കാനും സാധ്യതയുണ്ട്. മറ്റെല്ലാ തരത്തിലും നിങ്ങൾക്ക് ഇത് സലന്തോഷവും സമാധാനവും നിറഞ്ഞ കാലാമാകാമെങ്കിലും കുടുംബത്തിൽ നിന്ന് സന്തോഷം ആസ്വദിക്കാനുള്ള അവസരം കുറയും. നിങ്ങളുടെ അമ്മയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ വലുതാക്കി സൂക്ഷിക്കാൻ ശ്രമിക്കണം.












Click it and Unblock the Notifications