Get Updates
Get notified of breaking news, exclusive insights, and must-see stories!

പലവഴിക്ക് പണം കൈയിലേക്ക്... വെറും പത്ത് ദിവസത്തിനുള്ളില്‍ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയും നക്ഷത്രവും സഞ്ചാരരേഖയും മാറ്റാറുണ്ട്. ഗ്രഹങ്ങളുടെ സഞ്ചാരത്തില്‍ ഉണ്ടാകുന്ന ഈ പരിവര്‍ത്തനത്തെയാണ് സംക്രമണം എന്ന് വിശേഷപ്പിക്കുന്നത്. ഗ്രഹ സംക്രമണം പന്ത്രണ്ട് രാശിക്കാരേയും 27 നക്ഷത്രക്കാരേയും സ്വാധീനിക്കും.

ചിലര്‍ക്ക് ഇത് ഏറെ അനുകൂലമായ ഫലങ്ങള്‍ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ക്ക് ഇത് പ്രതികൂലമായിരിക്കും എന്ന് മാത്രം. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് രാഹു. രാഹുവിനെ പാപഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഒരാളുടെ ജാതകത്തില്‍ രാഹു ശുഭകരമായ സ്ഥാനത്തല്ലെങ്കില്‍ ദോഷം ചെയ്യും എന്നാണ് വിശ്വാസം. ശുഭസ്ഥാനത്താണെങ്കില്‍ ഗുണം ചെയ്യും.

astrology

രാഹു ഒരു രാശിയില്‍ ഏകദേശം 18 മാസം ആണ് തുടരുക. നിലവില്‍ മീനം രാശിയില്‍ ഉള്ള രാഹു മേയ് 18 ന് കുംഭം രാശിയില്‍ പ്രവേശിക്കും. രാഹുവിന്റെ ബന്ധുഗ്രഹമായ ശനിയുടെ സ്വന്തം രാശിയാണ് കുംഭം. 2026 ഡിസംബര്‍ 5 വരെ രാഹു കുംഭം രാശിയില്‍ തന്നെയായിരിക്കും സഞ്ചരിക്കുക. കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ പ്രവേശനം എല്ലാ രാശിക്കാരേയും ബാധിക്കും.

എന്നാല്‍ ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ നേട്ടങ്ങളാണ് ഇതുവഴി ലഭിക്കാന്‍ പോകുന്നത്. രാഹുവിന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് നല്ല ദിനങ്ങള്‍ക്ക് തുടക്കമാക്കും. ഏതൊക്കെയാണ് രാഹുവിന്റെ സംക്രമണം ഗുണപരമാകുന്ന ഭാഗ്യരാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.

ഇടവം

മീനം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. രാഹു ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് സംക്രമിക്കുന്നത്. അതിനാല്‍ തന്നെ ജോലി സംബന്ധമായ കാര്യങ്ങളില്‍ പുരോഗതി കെവരിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തിയേക്കും.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ വിജയം കൈവരിക്കാന്‍ സാധിക്കും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കും. കലാപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഇക്കാലയളവില്‍ പ്രശസ്തിയും ആദരവും കൈവരിക്കും.

ധനു

മീനം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ധൈര്യത്തിന്റെ ഭാവത്തിലാണ് ഈ സംക്രമണം രൂപപ്പെടുന്നത്. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വര്‍ധിച്ചേക്കാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കും.

ഇത് നിങ്ങള്‍ക്ക് സാമ്പത്തികമായി ഉന്നതിയില്‍ എത്താന്‍ സഹായിക്കും. പ്രണയബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായിരിക്കും. സന്താനങ്ങള്‍ വഴി ശുഭവാര്‍ത്ത കേള്‍ക്കാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പിന്തുണയുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യം മുന്‍പത്തേക്കാള്‍ മെച്ചപ്പെടും.

മിഥുനം

മീനം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കാണുന്ന സ്വപ്‌നം പൂവണിയും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും. വില പിടിപ്പുള്ള പല സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും.

മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാനാകും. കുടുംബത്തില്‍ വിവാഹം പോലെ മംഗളകരമായ ചടങ്ങുകള്‍ നടക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+