രാജയോഗമൊക്കെ മാറിനില്‍ക്കും.. ഇനി രാഹുവിന്റെ സമയം; ഡിസംബര്‍ വരെ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ
എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളെല്ലാം തന്നെ കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത്തരം പ്രക്രിയയെ ജ്യോതിശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത് ഗ്രഹങ്ങളുടെ സംക്രമണം എന്നാണ്.
ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കുമെങ്കിലും അത് പ്രദാനം ചെയ്യുന്ന ഫലങ്ങള്‍ വ്യത്യസ്ത രാശിക്കാര്‍ക്ക് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ 9 എണ്ണമാണ് ഉള്ളത്. 12 രാശികളും 27 നക്ഷത്രങ്ങളും ഉണ്ട്.

ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.
നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങൡലൊന്നാണ് രാഹു.
രാഹു ഓരോ രാശിയിലും ഏകദേശം ഒന്നര വര്‍ഷത്തോളമാണ് സഞ്ചരിക്കുന്നത്. നിലവില്‍ രാഹു കുംഭ രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വര്‍ഷം ഡിസംബര്‍ 5 വരെ രാഹു കുംഭം രാശിയില്‍ തുടരും. ശനിയുടെ രാശിയാണ് കുംഭം എന്നതിനാല്‍ തന്നെ പരോക്ഷമായ രാഹു-ശനി സംയോജനം നടക്കുകയാണ്. ജാതകത്തില്‍ രാഹുവിന്റെ സ്ഥാനം അനുകൂലമെങ്കില്‍ അത് ആ വ്യക്തിക്ക് അനുഗ്രഹമായിരിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്.
കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് മാത്രം അനിതര സാധാരണമായ നേട്ടങ്ങളും ഭാഗ്യങ്ങളും ആയിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുഗ്രഹമായിത്തീരുക എന്ന് നോക്കാം...
മേടം
മേടം രാശിക്കാര്‍ക്ക് കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം അനുകൂലമായ ഫലങ്ങളായിരിക്കും സമ്മാനിക്കുന്നത്. ജീവിതത്തിലാകെ പോസിറ്റിവിറ്റി നിറയും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടുന്നതോടെ അളവറ്റ ധനം നിങ്ങളുടെ കൈയിലെത്തും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് ഏറെ അനുകൂലമായ സമയമാണ് എന്ന് കാണുന്നു. പ്രതിസന്ധികള്‍ എളുപ്പത്തില്‍ തരണം ചെയ്യാന്‍ കഴിയും.
തുലാം
കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങി കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കുന്നത് വഴി പേരും പ്രശംസയും ലഭിക്കും. ഏത് കാര്യം ചെയ്യുമ്പോഴും ഭാഗ്യദേവതയുടെ അനുഗ്രഹം നിങ്ങളെ തേടിയെത്തും. കോടതി കേസുകളില്‍ നിങ്ങള്‍ വിജയിക്കും.
ധനു
കുംഭം രാശിയിലേക്കുള്ള രാഹുവിന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മുന്‍കാല നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിതമായി ധനം കൈയിലെത്തും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും.















Click it and Unblock the Notifications