ധനയോഗം ആരംഭിച്ചു, നിക്ഷേപങ്ങളില്‍ വന്‍ ലാഭം തേടി വരും, ഈ രാശിക്കാര്‍ക്ക് ഇനി രാജയോഗം
ഗ്രഹങ്ങുടെ സ്ഥാന ചലനം നമ്മുടെ ജീവിതത്തെ പലതരത്തില്‍ സ്വാധീനിക്കാം. അതുപോലെ ജ്യോതിഷത്തില്‍ വ്യാഴം, രാഹു എന്നിവയും പ്രധാനപ്പെട്ടതാണ്. ഇവയുടെ ഓരോ ചലനവും ഓരോ രാശിയിലും വലിയ സ്വാധീനം ചെലുത്തും. അത് ഓരോ വ്യക്തിയിലും പ്രതിഫലിക്കുകയും ചെയ്യും. അത് നല്ലതോ മോശപ്പെട്ടതോ ആയ എന്തിനും വഴിയൊരുക്കാം. അതേസമയം തന്നെ വ്യാഴവും രാഹുവും ചേര്‍ന്ന് ചണ്ഡാലയോഗം രൂപപ്പെടുന്നുണ്ട്.
വ്യാഴവും രാഹുവും ചേര്‍ന്ന് ശനി മൂന്നാം ഭാവത്തില്‍ നില്‍ക്കും. ഇത്തരമൊരു അപൂര്‍വം കാര്യം 1113 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. ഒക്ടോബര്‍ മുപ്പത് വരെ ഇത് തുടരും. ചില രാശിക്കാരില്‍ ഇതിന്റെ ഫലം ഏറ്റവും കൂടുതലായി അനുഭവപ്പെടും. അതിലൂടെ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കാം.

ഗുരുചണ്ഡാലയോഗത്തിന്റെ പ്രശ്‌നം
മേടം രാശിയിലായിരുന്നു ഗുരുചണ്ഡാലയോഗം രൂപപ്പെട്ടത്. ഏപില്‍ മുതലായിരുന്നു ഈ യോഗത്തിന്റെ സ്വാധീനം നിലനിന്നിരുന്നത്. മേടം രാശിയില്‍ ഇതുവരെ വ്യാഴവും രാഹുവും ഒരുമിച്ചായിരുന്നു. ഗുരുചണ്ഡാലയോഗം ഒരു രാശിക്കാര്‍ക്കും അത്ര നല്ലതല്ല. ദോഷകരമായ കാര്യങ്ങള്‍ക്ക് ഇത് ഒരാളുടെ ജീവിതത്തില്‍ തുടക്കമിടും.
ഈ കാരണത്താല്‍ ആ വ്യക്തിക്ക് വളരെയധികം തടസ്സങ്ങളും കഷ്ടങ്ങളും അനുഭവിക്കേണ്ടി വരും. അതേസമയം ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം അതിശക്തമാണെങ്കില്‍, ഇതിന്റെ കാഠിന്യം കുറവായിരിക്കും.
മേടം രാശി: ഈ രാശിക്കാരുടെ സമയമാണ് ഇപ്പോള്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇവരുടെ സമയം വളരെ അനുകൂലമാണ്. ഇപ്പോള്‍. പെട്ടെന്നുള്ള സാമ്പത്തിക നേട്ടം മേടം രാശിക്കാരെ തേടിയെത്തും. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ധനനേട്ടവും ഉണ്ടാകും. സമൂഹത്തില്‍ നിന്ന് ബഹുമാനവും, അതുപോലെ സ്ഥാനമാനങ്ങളും ലഭിക്കും. വിദേശ യാത്രകള്‍ക്കും നിങ്ങള്‍ക്ക് അവസരമുണ്ടാകും.
ജോലിയില്‍ നിങ്ങള്‍ ആഗ്രഹിച്ചത് പോലെ നേട്ടങ്ങള്‍ കൈവരിക്കാനാവും. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം ഒരുപാടുണ്ടാവും. അവിവാഹിതരാണെങ്കില്‍ വിവാഹത്തിന് ഇത് നല്ല സമയമാണ്. അവര്‍ക്ക് വിവാഹത്തിനുള്ള യോഗവുമുണ്ടാവും. അതുപോലെ സന്താനഭാഗ്യവും ലഭിക്കാം. സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയസാധ്യതയുമുണ്ട്.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യത്തിന്റെ കടന്നുവരവായിരിക്കും. ഗുരുചണ്ഡാലയോഗത്തിലൂടെ ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ധാരാളം കടന്നുവരും. കാരണം ചിങ്ങം രാശിയുടെ ജാതകത്തിന്റെ ഒന്‍പതാം ഭാവത്തിലൂടെയാണ് വ്യാഴം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇതുകാരണം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും.
നിങ്ങളുടേയും, പിതാവിന്റെയും ആരോഗ്യം ഒരുപോലെ മെച്ചപ്പെട്ടതാകും. സന്താനഭാഗ്യവും ഈ രാശിക്കാരെ തേടിയെത്തും. വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള യോഗവും ഇവര്‍ക്കുണ്ടാവും. ആത്മീയ പ്രവര്‍ത്തനങ്ങളിലും മംഗളകരമായ പരിപാടികളിലും നിങ്ങളുടെ താല്‍പര്യം വര്‍ധിക്കും. ഏറ്റവും ഐശ്യര്യപ്രദമായിരിക്കും ഈ രാശിക്കാരുടെ സമയം.
ധനു: ഈ രാശിക്കാര്‍ക്ക് വ്യാഴം-രാഹു സംയോഗത്തിലൂടെ രൂപപ്പെടുന്ന ചണ്ഡാലയോഗത്തിലൂടെ പുരോഗതിയുണ്ടാവും. ഈ സമയം ഭാഗ്യത്തിന്റെ പിന്തുണയുമുണ്ടാവും. നിങ്ങള്‍ ചെയ്യുന്ന ജോലികളെല്ലാം വേഗത്തിലാവും. ഈ രാശിക്കാരുടെ ആരോഗ്യവും മെച്ചപ്പെടും. ഓഹരിയില്‍ നിക്ഷേപിക്കുന്നവരാണെങ്കില്‍ പ്രയോജനം ലഭിക്കും. സ്വര്‍ണ ക്രയവിക്രയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നേട്ടമുണ്ടാവും.












Click it and Unblock the Notifications